തിരുവോണ ദിവസം (സെപ്റ്റംബർ 15) പഞ്ചാബ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഇന്ത്യൻ സൂപ്പർ ലീഗ് കാമ്പെയ്ന് സ്വന്തം തട്ടകത്തിൽ ആരംഭിക്കും.കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം.സെപ്റ്റംബർ 13ന് കൊൽക്കത്തയിൽ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയൻ്റും ഐഎസ്എൽ കപ്പ് ജേതാക്കളായ മുംബൈ സിറ്റിയും തമ്മിലുള്ള ഏറ്റുമുട്ടലോടെയാണ് ഐഎസ്എൽ സീസണിന് തുടക്കമാകുന്നത്.
കഴിഞ്ഞ സീസണിൽ, ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചാം സ്ഥാനത്തെത്തി നോക്കൗട്ടിലേക്ക് യോഗ്യത നേടി, അവിടെ അവർ ഒഡീഷ എഫ്സിയോട് പരാജയപ്പെട്ടു. സ്വീഡിഷ് പരിശീലകൻ മൈക്കൽ സ്റ്റാഹെയുടെ കീഴിലാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഇറങ്ങുന്നത്.ഈ വർഷം അവസാനം വരെ 14 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്, ഇതിൽ ഏഴ് ഹോം മത്സരങ്ങളാണ്. നവംബറിൽ കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് തുടർച്ചയായി മൂന്ന് മത്സരങ്ങൾ കളിക്കും. എന്നാൽ ഡിസംബറിൽ ടീം നാല് മത്സരങ്ങളിൽ മൂന്ന് മത്സരങ്ങൾ എവേയാണ്.
🚨| BREAKING: Kerala Blasters first match in ISL 2024/25 is against Punjab FC on September 15 at JLN Kochi. #KBFC pic.twitter.com/6sKa6Ccit7
— KBFC XTRA (@kbfcxtra) August 25, 2024
ഇത്തവണ 13 ടീമുകളാണ് ലീഗിലുള്ളത്. കഴിഞ്ഞ സീസണിലെ ഐ ലീഗ് ജേതാക്കളായ മുഹമ്മദൻസാണ് പുതിയ ടീം. കൊൽക്കത്തയിൽ സെപ്തംബർ 16ന് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെയാണ് മുഹമ്മദൻസിന്റെ അരങ്ങേറ്റം. ഈസ്റ്റ് ബംഗാളും ബഗാനും മുഹമ്മദൻസുമടക്കം മൂന്ന് കൊൽക്കത്ത ടീമുകളാണ് ഇത്തവണ ലീഗിൽ മാറ്റുരക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് ISL 2024-25 ഷെഡ്യൂൾ (ഡിസംബർ വരെ):
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി vs പഞ്ചാബ് എഫ്സി – ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി – സെപ്റ്റംബർ 15, 2024 – 7:30 pm
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി vs ഈസ്റ്റ് ബംഗാൾ – ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി – സെപ്റ്റംബർ 22, 2024 – 7:30 pm
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്സി – ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയം, ഗുവാഹത്തി – സെപ്റ്റംബർ 29, 2024 – 7:30 pm
ഒഡീഷ എഫ്സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്സി – കലിംഗ സ്റ്റേഡിയം, ഭുവനേശ്വർ – ഒക്ടോബർ 3, 2024 – 7:30 pm
മുഹമ്മദൻ എസ്സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്സി – കിഷോർ ഭാരതി ക്രിരംഗൻ, കൊൽക്കത്ത – ഒക്ടോബർ 20, 2024 – 7:30 pm
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി vs ബെംഗളൂരു എഫ്സി – ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി – ഒക്ടോബർ 25, 2024 – 7:30 pm
മുംബൈ സിറ്റി എഫ്സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്സി – മുംബൈ ഫുട്ബോൾ അരീന, മുംബൈ – നവംബർ 3, 2024 – വൈകുന്നേരം 7:30
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി vs ഹൈദരാബാദ് എഫ്സി – ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി – നവംബർ 7, 2024 – 7:30 pm
📆 KERALA BLASTERS ISL 2024/25 FIXTURES [FIRST PHASE] #KBFC pic.twitter.com/jwRLj9Gza7
— KBFC XTRA (@kbfcxtra) August 25, 2024
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി vs ചെന്നൈയിൻ എഫ്സി – ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി – നവംബർ 24, 2024 – 7:30 pm
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി vs എഫ്സി ഗോവ – ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി – നവംബർ 28, 2024 – 7:30 pm
ബെംഗളൂരു എഫ്സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്സി – ശ്രീ കണ്ഠീരവ സ്റ്റേഡിയം, ബെംഗളൂരു – ഡിസംബർ 7, 2024 – വൈകുന്നേരം 7:30
മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് vs കേരള ബ്ലാസ്റ്റേഴ്സ് – സാൾട്ട് ലേക്ക് സ്റ്റേഡിയം, കൊൽക്കത്ത – ഡിസംബർ 14, 2024 – 7:30 pm
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി vs മുഹമ്മദൻ എസ്സി – ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി – ഡിസംബർ 22, 2024 – 7:30 pm
ജംഷഡ്പൂർ എഫ്സി vs കേരള ബ്ലാസ്റ്റേഴ്സ് – ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സ് – ഡിസംബർ 29, 2024- 7:30 pm