തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കേരളം ചെന്നൈയെ തോല്പിച്ചത്.അവസാന മൂന്നു മത്സരങ്ങളിലും ഒന്നിനു പിറകെ ഒന്നായി തോല്‍വിയറിഞ്ഞ ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടില്‍ ചെന്നൈയെ നേരിട്ടത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 56 ആം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യഗോള്‍ പിറന്നത്. നായകന് അഡ്രിയാന്‍ ലൂണയുടെ ക്രോസിലൂടെ ഹെസൂസ് നേടിയത് സീസണിലെ ഏഴാമത്തെ ഗോള്‍ കണ്ടെത്തി.70 ആം മിനിറ്റില്‍ ലൂണ നല്കിയ പാസിലൂടെ തന്നെ നോവ സദൂയി രണ്ടാമത്തെ ഗോളും നേടി. എക്സ്ട്രാ ടൈമില്‍ രാഹുല്‍ കെ.പിയുടെ സീസണിലെ ആദ്യഗോളിലൂടെ ബ്ലാസ്റ്റേഴ്സ് വിജയം പൂർത്തിയാക്കി.
ഇന്നത്തെ ജയത്തോടെ 25 മത്സരങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആദ്യമായി ക്ലീൻ ഷീറ്റ് രേഖപ്പെടുത്തി; 334 ദിവസങ്ങൾക്ക് ശേഷമാണ് ക്ലീൻ ഷീറ്റ് നേടിയത്.കഴിഞ്ഞ സീസണിൻ്റെ അവസാനം വരെ നീണ്ട 11 മത്സരങ്ങൾ ഉൾപ്പെടെ 18 ഗെയിമുകളിൽ വഴങ്ങിയതിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തേ ക്ലീൻ ഷീറ്റായിരുന്നു ഇത്.
Kerala Blasters FC recorded a clean-sheet for first time after 25 games; 334 days later. (Last vs MBSG, 27 Dec) 🧤#90ndstoppage pic.twitter.com/EuUGNjfN7o
— 90ndstoppage (@90ndstoppage) November 24, 2024
ഈ സീസണിലെ മൂന്നാമത്തെ വിജയത്തോടെ ഒമ്പത് റൗണ്ടുകളിൽ നിന്ന് 11 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തെത്തി. അതേസമയം ഒമ്പത് പോയിൻ്റിൽ 12 പോയിൻ്റുമായി ചെന്നൈയിൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ഈ മാസം 28ന് എഫ്സി ഗോവയ്ക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.