ഡ്യൂറാന്‍ഡ് കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയത്തിന്റെ റെക്കോഡിനൊപ്പമെത്തി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്നലെ കിഷോർ ഭാരതി സ്റ്റേഡിയത്തിൽ നടന്ന 133-ാമത് ഡുറാൻഡ് കപ്പ് ഫുട്‌ബോളിൻ്റെ ഗ്രൂപ്പ് സി ലീഗ് മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് കപ്പ് ചാമ്പ്യൻ മുംബൈ സിറ്റി എഫ്‌സിയെ 8-0ന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്.മൊറോക്കൻ ഫോർവേഡ് നോഹ സദൗയിയും ഘാനയുടെ സ്‌ട്രൈക്കർ ക്വാമെ പെപ്രയും കേരള ബ്ലാസ്റ്റേഴ്സിനായി ഹാട്രിക്ക് നേടി.

പെപ്രയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഇഷാൻ പണ്ഡിറ്റ അതിവേഗം രണ്ട് ഗോളുകൾ നേടി കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പട്ടിക തികച്ചു.32-ാം മിനിറ്റിൽ പുതിയ സൈനിംഗ് നോഹ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. പെപ്ര 39-ാമത് ലീഡ് ഇരട്ടിയാക്കി. ഒന്നാം പകുതിയുടെ അവസാനത്തിൽ പെപ്ര തൻ്റെ രണ്ടാം ഗോൾ നേടി സ്കോർ 3 -0 ആക്കി.രണ്ടാം പകുതിയിൽ അഞ്ച് ഗോളുകൾ കൂടി നേടി ഗോൾ പട്ടിക പൂർത്തിയാക്കി.ബ്ലാസ്‌റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്.

ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് ഡ്യൂറാന്‍ഡ് കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയത്തിന്റെ റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. 1889-ലെ ഡ്യൂറാന്‍ഡ് കപ്പ് ഫൈനലില്‍ ഷിംല റൈഫിള്‍സിനെതിരേ ഹൈലാന്‍ഡ് ലൈറ്റ് ഇന്‍ഫാന്‍ട്രി നേടിയ ജയത്തിനൊപ്പം (8-0) എത്താന്‍ ബ്ലാസ്റ്റേഴ്‌സിനായി.

മോഹൻ സുരേഷ് ദാസിൻ്റെ മാർഗനിർദേശപ്രകാരം അവരുടെ അക്കാദമിയിലെയും റിസർവ് ടീമിലെയും കളിക്കാർ അടങ്ങുന്ന അനുഭവപരിചയമില്ലാത്ത മുംബൈ സിറ്റി ടീമിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ഹെഡ് കോച്ചെന്ന നിലയിലുള്ള തൻ്റെ ആദ്യ ഔദ്യോഗിക മത്സരത്തിന് മൈക്കൽ സ്റ്റാഹെ ഫുൾ ബ്ലഡ് സ്റ്റാർട്ടിംഗ് ഇലവനെയാണ് ഇറക്കിയത്.

kerala blasters
Comments (0)
Add Comment