‘മത്സരത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ’ : യുവ താരം വിബിൻ മോഹനനെ പ്രശംസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ | Kerala Blasters

തിരുവോണ ദിനത്തില്‍ വലിയ നിരാശയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഉണ്ടയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്‌സിക്ക് മുന്നില്‍ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്.എക്‌സ്ട്രാ ടൈമിലെ അവസാന നിമിഷത്തിലാണ് പഞ്ചാബ് വിജയഗോള്‍ നേടിയത്. ലൂക്കാ മാസെനും ഫിലിപ്പുമാണ് പഞ്ചാബിനായി ഗോള്‍ നേടിയത്. സ്പാനിഷ് താരം ജെസൂസ് ജിമനെസാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്.

84 -ാം മിനിറ്റിൽ പഞ്ചാബിന്റെ മലയാളി താരം ലിയോൺ അഗസ്റ്റിനെ ബോക്സിൽ സഹീഫ് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലൂക്കാസ് മജ്‌സൺ ഗോളാക്കി പഞ്ചാബിനെ മുന്നിലെത്തിച്ചു .90 മിനുറ്റുകൾക്ക് ശേഷമുള്ള ഇഞ്ചുറി ടൈമിൽ ജെസസ് കേരളത്തിന്റെ രക്ഷകനായി ഉദിച്ചു. 92-ാം മിനുട്ടിൽ പ്രീതം കോട്ടാൽ എടുത്ത കോർണർ ഹെഡറിലൂടെ ഗോൾവലയിലേക്ക് എത്തിക്കാൻ ജെസസ് ജിമെനെസിന് കഴിഞ്ഞു.95ആം മിനുട്ടില്‍ ഫിലിപ്പിലൂടെ പഞ്ചാബിന്റെ വിജയഗോള്‍ പിറക്കുകയും ചെയ്തു.

മത്സരത്തിന് ശേഷം മലയാളി യുവ മിഡ്ഫീൽഡർ മോഹനനെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ പ്രശംസിച്ചു. രണ്ടാം പകുതിയിൽ പകരക്കാരനായാണ് താരം ഇറങ്ങിയത്.” പന്ത് കുറച്ചുകൂടി നന്നായി നിലനിർത്താൻ ഞങ്ങൾ (ജീസസ്) ജിമെനെസിനെ ഇട്ടു, ഐമനെ മാറ്റി,നോഹയെ (സദൗയി) ഇടതുവശത്തേക്ക് കൊണ്ട് വന്നു. വിബിൻ കളിക്കളത്തിലിറങ്ങി. തായ്‌ലൻഡിലെ ക്യാമ്പിന്റെ സമയം വിബിന് പരുക്കായിരുന്നു. അതിന് ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇന്നത്തേത്. ഒരു ആഴ്ചയിലെ ട്രൈനിംഗ് മാത്രം ലഭിച്ച വിബിൻ മൂർച്ചയേറിയതായി കാണപ്പെട്ടു. ഇന്നത്തെ മത്സരത്തിൽ മൈതാനത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു അവൻ.” – സ്റ്റാറെ പറഞ്ഞു.

“തീർച്ചയായും ഞങ്ങൾ ശക്തമായി തിരിച്ചുവരും, ഇത് ആദ്യ ഗെയിം മാത്രമാണ്, അതിനാൽ ഞങ്ങൾക്ക് വളരെയധികം മെച്ചപ്പെടുത്തേണ്ടതുണ്ട്, ഞങ്ങൾ അത്ര നന്നായി കളിച്ചില്ല, അതിനാൽ അടുത്ത മത്സരത്തിൽ ഞങ്ങൾ ശ്രമിക്കും” മത്സരത്തിന് ശേഷം വിബിൻ മോഹനൻ. പഞ്ചാബിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടെങ്കിലും വിബിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

kerala blasters
Comments (0)
Add Comment