ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് . എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. രണ്ടു താരങ്ങൾക്ക് ചുവപ്പ് കാർഡ് കിട്ടിയതോടെ 9 പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്‌സ് പൊരുതി നേടിയ ജയമായിരുന്നു ഇത്,, ബ്ലാസ്റ്റേഴ്സിനായി ആദ്യ പകുതിയിൽ നോഹായാണ് വിജയ ഗോൾ നേടിയത്.
ന്യൂ ഡൽഹിയിലെ തണുപ്പിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. 27 ആം മിനുട്ടിൽ ബോക്‌സിനുള്ളിൽ നോഹയിൽ നിന്നും സ്വീകരിച്ച പന്ത് ലൂണ ഗോൾ ലക്ഷ്യമാക്കി അടിച്ചെങ്കിലും ഷബീർ ഒരു മികച്ച സേവ് നടത്തി. ഒന്നാം പകുതി അവസാനിക്കുന്നതിന് മുന്നേ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.
Noah converts from the spot ⚽️
— JioCinema (@JioCinema) January 5, 2025
Keep watching #PFCKBFC, LIVE on #JioCinema, #StarSports3, and #Sports18-3! 👈#ISLonJioCinema #ISLonSports18 #JioCinemaSports #LetsFootball pic.twitter.com/KdBwN7tq5Q
നോഹയെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി മൊറോക്കൻ താരം തന്നെ ഗോളാക്കി മാറ്റി ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ മികച്ച ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും മുന്നേറ്റങ്ങൾ കാണാൻ സാധിച്ചില്ല. 58 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് പത്തു പേരായി ചുരുങ്ങി ചുരുങ്ങി. ഡ്രിൻസിച്ച് രണ്ടാം മഞ്ഞക്കാർഡ് വാങ്ങി പുറത്ത് പോയി.
74 ആം മിനുട്ടിൽ രണ്ടാം കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന് ചുവപ്പ് കാർഡ് കിട്ടി.അപകടകരമായ ഫൗളിന് ഐബൻഭ ദോഹ്‌ലിംഗിനെക്ക് ചുവപ്പ് കാർഡ് കിട്ടി. 9 പേരായി ചുരുങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് നിലനിർത്തി വിജയം നേടാനുള്ള തയ്യാറെടുപ്പിൽ പ്രതിരോധം കൂടുതൽ ശക്തമാക്കി. മത്സരം അവസാന മിനുട്ടിലേക്ക് കടന്നതോടെ പഞ്ചാബ് ആക്രണമണം കൂടുതൽ ശക്തമാക്കി. എന്നാൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പിടിച്ചു നിൽക്കുകയും മത്സരത്തിൽ വിജയം നേടുകയും ചെയ്തു.