ഐഎസ്എൽ 2024/25 സീസണിലേക്കുള്ള ക്യാപ്റ്റനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന് ആരാധകര്‍ ഉജ്വല സ്വീകരണമാണ് ഒരുക്കിയത്.കൊച്ചിയിലെത്തിയ താരങ്ങള്‍ക്ക് ഔദ്യോഗിക ഫാൻസ് ഗ്രൂപ്പായ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ വമ്പന്‍ സ്വീകരണമാണ് ഒരുക്കിയത്. ലുലു മാളില്‍ നടന്ന ടീം അവതരണച്ചടങ്ങില്‍ ക്യാപ്റ്റൻ ലൂണ ഒഴികെയുള്ള 25 താരങ്ങളും അണിനിരന്നു.

പുതിയ കോച്ച് മികേല്‍ സ്റ്റാറെയും സപ്പോര്‍ട്ട് സ്റ്റാഫും അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ക്ലബ്ബിനോടുള്ള ആരാധകരുടെ അടങ്ങാത്ത ആവേശവും സ്നേഹവും നേരിട്ട് കാണുന്നത് സന്തോഷമെന്ന് കോച്ച് മൈക്കിള്‍ സ്റ്റാറെ പറഞ്ഞു. മുണ്ടുടുത്താണ് താരങ്ങളെയെല്ലാം വേദിയിലേക്കെത്തിച്ചത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ 2024/25 സ്‌ക്വാഡ് അനാവരണം ചെയ്യുകയും ക്യാപ്റ്റന്മാരെ പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിലേതിന് സമാനമായി, ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ – വൈസ് ക്യാപ്റ്റൻ ആംബാൻഡുകൾ അണിയുന്നത് വിദേശ താരങ്ങൾ ആണ്. മുൻപ് ഇന്ത്യൻ നായകന്മാർ കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിട്ടുണ്ടെങ്കിലും,ഇത്തവണ വിദേശ താരങ്ങൾക്ക് പൂർണമായി ലീഡർഷിപ്പ് ചുമതല നൽകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

മുൻ സീസണ് സമാനമായി അഡ്രിയാൻ ലൂണ തന്നെയാണ് വരും സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ. അതേസമയം, കഴിഞ്ഞ സീസണിലെ വൈസ് ക്യാപ്റ്റൻ മാർക്കോ ലെസ്കോവിക് ടീം വിട്ടതോടെ, അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരനായി ഡിഫൻഡർ മിലോസ് ഡ്രിൻസിക്കിനാണ് ഉപ നായക പദവി നൽകിയിരിക്കുന്നത്. ഉറുഗ്വായൻ താരമായ അഡ്രിയാൻ ലൂണ ഇത് തുടർച്ചയായ മൂന്നാം സീസണിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആംബാൻഡ് അണിയാൻ ഒരുങ്ങുന്നത്. ജെസൽ കാർനീറോ ടീം വിട്ടതോടെ 2022-ലാണ് ലൂണയെ ക്യാപ്റ്റനായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്.

അതേസമയം, മോന്റിനീഗ്രൻ താരമായ മിലോസ് ഡ്രിൻസിക്കിന്, അദ്ദേഹത്തിന്റെ പരിചയസമ്പത്തും ടീമിന് വേണ്ടി നടത്തുന്ന സ്ഥിരതയാർന്ന പ്രകടനവും ആണ് വൈസ് ക്യാപ്റ്റൻ പദവിയിലേക്ക് എത്താൻ സഹായിച്ചത്.തിരുവോണ ദിവസം കൊച്ചിയില്‍ പഞ്ചാബ് എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ ഈ സീസണിലെ അരങ്ങേറ്റ മത്സരം. ബ്ലാസ്റ്റേഴ്സിലെത്തിയ സ്പാനിഷ് താരം ജീസസ് ജിമെനെസ്, നോഹ സൗദൗയി എന്നിവരിലാണ് ഇത്തവണ മഞ്ഞപ്പടയുടെ ഇത്തവണത്തെ പ്രധാന പ്രതീക്ഷ.

കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് : അഡ്രിയന്‍ ലൂണ (ക്യാപ്റ്റന്‍), സച്ചിന്‍ സുരേഷ്, നോറ ഫെര്‍ണാണ്ടസ്, സോം കുമാര്‍ (ഗോള്‍ കീപ്പര്‍മാര്‍). മിലോസ് ഡ്രിന്‍സിച് (വൈസ് ക്യാപ്റ്റന്‍), അലക്‌സാണ്ടര്‍ കോയഫ്, പ്രീതം കോട്ടാല്‍, ഹോര്‍മിപാം, സന്ദീപ് സിങ്, നവോച്ച സിങ്, ഐബന്‍ഭ ധോലിങ്, മുഹമ്മദ് സഹീഫ് (പ്രതിരോധം), ഫ്രെഡി ലാലന്‍മാവിയ, വിബിന്‍ മോഹനന്‍, ഡാനിഷ് ഫാറൂഖ്, യൊഹന്‍ബ മെയ്‌തേയ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് അയ്മന്‍, ബ്രെയ്‌സ് മിറാന്‍ഡ, സൗരവ് മണ്ഡല്‍, നോവ സദൂയി (മധ്യനിര), ആര്‍.ലാല്‍ത്തന്‍മാവിയ, കെ.പി.രാഹുല്‍, ഇഷാന്‍ പണ്ഡിത, ക്വാമെ പെപ്ര, ജെസുസ് ഹിമിനെ (മുന്നേറ്റ നിര).

kerala blasters
Comments (0)
Add Comment