95 മില്യൺ യൂറോ (81 മില്യൺ ഡോളർ, 104 മില്യൺ ഡോളർ) വരെ വിലമതിക്കുന്ന ഒരു ഇടപാടിൽ അര്ജന്റീന സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക്. 2022 ജനുവരിയിൽ റിവർ പ്ലേറ്റിൽ നിന്ന് £14 മില്യൺ മാത്രം ചിലവാക്കിയാണ് താരത്തെ ടീമിലെത്തിച്ചത്.
അർജൻ്റീനയെ ലോകകപ്പ്, കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിച്ച സ്‌ട്രൈക്കർ ക്ലബ്ബ് തലത്തിൽ രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗും നേടി.സിറ്റിയിൽ രണ്ട് സീസണുകളിലായി അൽവാരസ് 36 തവണ സ്കോർ ചെയ്തു. എന്നാൽ മാഞ്ചസ്റ്ററിലെ ഭൂരിഭാഗം സമയവും അദ്ദേഹത്തിന് എർലിംഗ് ഹാലൻഡിനോട് സ്ഥാനത്തിനായി മത്സരിക്കേണ്ടി വന്നു.
Man City signed Julián Alvarez for less than $18m in 2022. In two years he's won…
— B/R Football (@brfootball) August 6, 2024
Premier League🏆🏆
Champions League 🏆
Club World Cup 🏆
UEFA Super Cup 🏆
FA Cup 🏆
…and they're now selling him for up to $108m 🤯 pic.twitter.com/c6IoDa9wrD
സ്പെയിൻ ക്യാപ്റ്റൻ അൽവാരോ മൊറാട്ട എസി മിലാനിലേക്ക് പോയ വിടവിലേക്കാണ് അൽവാരസ് എത്തുന്നത്.കഴിഞ്ഞ സീസണിൽ നിരാശാജനകമായ നാലാം സ്ഥാനത്തെത്തിയ ശേഷം ലാലിഗയിൽ റയൽ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കും വെല്ലുവിളി ഉയർത്താനുള്ള ശ്രമത്തിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ് .
യൂറോ 2024 ജേതാവ് റോബിൻ ലെ നോർമൻഡിനെയും നോർവീജിയൻ ഫോർവേഡ് അലക്സാണ്ടർ സോർലോത്തിനെയും അവർ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.