ഐഎസ്എൽ ടീം ഓഫ് ദി വീക്കിൽ ഇടംപിടിച്ച് ജീസസ് ജിമെനെസും വിബിൻ മോഹനനും | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഗെയിം വീക്ക് 5 ൽ മികച്ച മത്സരങ്ങളാണ് നടന്നത്.ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ചെന്നൈയിൻ എഫ്‌സിയുടെ തിരിച്ചുവരവ് വിജയത്തോടെയും തുടർന്ന് പഞ്ചാബ് എഫ്‌സിക്കെതിരെ ബെംഗളുരു എഫ്‌സി 1-0ന് വിജയിച്ചതോടെയാണ് ആക്ഷൻ ആരംഭിച്ചത്.മൊഹമ്മദൻ എസ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടി.

ഡെർബി വിജയത്തോടെ മോഹൻ ബഗാനും മികച്ചു നിന്നു.ഈ ആഴ്‌ചയിലെ അവസാന മത്സരം ജംഷഡ്‌പൂർ എഫ്‌സിക്ക് സീസണിലെ നാലാം ജയം നേടികൊടുത്തു. മൊഹമ്മദൻ എസ്‌സിക്കെതിരെയുള്ളത് ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ വിജയം ആയിരുന്നു.ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഗെയിം വീക്ക് 5 ലെ ടീം ഓഫ് ദി വീക്കിൽ രണ്ടു കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇടംപിടിച്ചു. പരിശീലകനായി മൈക്കൽ സ്റ്റാഹ്രെയെയും തെരെഞ്ഞെടുത്തു.മൊഹമ്മദനെതിരായ മത്സരത്തിൽ മിഡ്ഫീൽഡിൽ വിബിൻ മോഹനൻ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

88 ശതമാനം കൃത്യതയിൽ നൽകിയ 51 പാസുകളിൽ പൂർത്തിയാക്കിയത് 45 എണ്ണം. 5 ടാക്കിളുകളും 2 ഇന്റർസെപ്ഷനുകളും. ഒപ്പം സൃഷ്ടിച്ചത് ഒരു ചരിത്ര നേട്ടവും. കഴിഞ്ഞ മത്സരത്തിൽ 10 തവണ താരം പൊസഷൻ തിരികെ നേടുകയുണ്ടായി. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഒരൊറ്റ മത്സരത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന നേട്ടം കൂടിയാണിത്. ഈ നേട്ടം താരത്തെയെത്തിച്ചത് അഞ്ചാമത്തെ മാച്ച് വീക്കിലെ മികച്ച താരങ്ങളുടെ പട്ടികയിൽ ആണ്.മൊഹമ്മദനെതിരായ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയ ജീസസ് ജിമിനസും പട്ടികയിൽ ഇടം പിടിച്ചു.

ബോൾ പ്ലെയിങ് ഫോർവേഡായ ജീസസ് ജിമെനസ് പാസുകൾ നൽകിയും അവസരങ്ങൾ ഒരുക്കിയും അദ്ദേഹം സഹതാരങ്ങളെ ഗോളിലേക്കെത്തിക്കാനാണ് ശ്രമിക്കാറുള്ളത്. ഇതുവരെ അദ്ദേഹം നാല് അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മൂന്ന് കീ പാസുകളും നൽകി. നിർണായക ഗോളുകൾ നേടി ബ്ലാസ്‌റ്റേഴ്‌സിനെ മുന്നോട്ട് നയിക്കുന്നതിൽ താരം വലിയ പങ്കുവഹിക്കുന്നുണ്ട്.

മൊഹമ്മദനെതിരായ വിജയത്തിൽ തന്ത്രങ്ങൾ ഒരുക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ ടീം ഓഫ് ദി വീക്കിന്റെ പരിശീലകനായി ഇടംപിടിച്ചു.കോച്ച് മൈക്കല്‍ സ്റ്റാറെയുടെ സബ്സ്റ്റിറ്റൂഷനാണ് കളിയിലെ ടേണിങ് പോയിന്റായി മാറിത്. ടീമില്‍ അദ്ദേഹം വരുത്തിയ രണ്ടു മാറ്റങ്ങള്‍ ബ്ലാസ്റ്റഴ്‌സിനെ അടിമുടി മാറ്റുകയായിരുന്നു. ഇതിനു പിന്നാലെയാണ് ടീമിന്റെ രണ്ടു ഗോളുകളും വന്നത്.

kerala blasters
Comments (0)
Add Comment