‘അവസരം ലഭിച്ചാൽ വീണ്ടും ബ്ലാസ്റ്റേഴ്സിലേക്ക് വരും, കേരള ബ്ലാസ്റ്റേഴ്‌സ് എപ്പോഴും എൻ്റെ ഹൃദയത്തിൽ തങ്ങിനിൽക്കും’ : ഇവാൻ വുകോമനോവിച്ച് | Kerala Blasters

കേരളാ ബ്ലാസ്റ്റേഴ്‌സിലെ താരങ്ങളെ പോലെ തന്നെ ആരാധകരുള്ള മറ്റൊരാൾ ടീമിലുണ്ടായിരുന്നു.അത് മറ്റാരുമല്ല മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ആയിരുന്നു അത്.ആരാധകരും പരിശീലകൻ ഇവാൻ വുകമനോവിച്ചും തമ്മിൽ ഹൃദ്യമായ ബന്ധമാണുള്ളത്.കേവലം ഒരു പരിശീലകനും അദ്ദേഹം പരിശീലിപ്പിക്കുന്ന ടീമിന്റെ ആരാധകരും എന്ന ബന്ധം മാത്രമല്ല, ആഴമേറിയ ബന്ധം ഇവർക്കിടയിലുണ്ട്.

അത് കൊണ്ട് തന്നെയാണ് ആരാധകർ സ്നേഹപൂർവം ഇവാൻ വുകമനോവിച്ചിനെ ആശാൻ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ സെർബിയൻ പരിശീലകൻ ബ്ലാസ്റ്റേഴ്‌സുമായി വേർപിരിഞ്ഞിരുന്നു. ഇവാന്റെ കീഴിൽ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായി മാറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.ക്ലബ്ബിനോടൊപ്പം കിരീടങ്ങൾ നേടാൻ സാധിക്കാത്തതുകൊണ്ടായിരുന്നു ഇവാന് സ്ഥാനം നഷ്ടമായിരുന്നത്. കഴിഞ്ഞ ദിവസം റിയാദിൽ വെച്ച് നടന്ന പരിപാടിയിൽ ഇവാൻ മനസ്സ് തുറന്നു.

അവസരം ലഭിച്ചാൽ വീണ്ടും കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.”ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചുവരാൻ അവസരം ലഭിച്ചാൽ അത് സ്വീകരിക്കുമെന്നും ,എല്ലായ്‌പ്പോഴും കേരള ബ്ലാസ്റ്റേഴ്‌സ് എപ്പോഴും എൻ്റെ ഹൃദയത്തിൽ തങ്ങിനിൽക്കും” ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചുവരാൻ അവസരം ലഭിച്ചാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പരിശീലകൻ മറുപടി പറഞ്ഞു.

“ഞാൻ പോകുമ്പോൾ പറഞ്ഞതുപോലെ, ഇത് ഒരു വിടവാങ്ങലല്ല, കാരണം എൻ്റെ ജീവിതകാലം മുഴുവൻ ഞാൻ കേരളവുമായും കേരളത്തിലെ ആളുകളുമായും ബന്ധം പുലർത്തും,ഒരു ദിവസം ചിലപ്പോൾ തിരിച്ചുവരും” ഇവാൻ കൂട്ടിച്ചേർത്തു.“ജനുവരി മുതൽ എൻ്റെ രണ്ടാനച്ഛന് ക്യാൻസർ ബാധിതനായിരുന്നതിനാൽ ഞങ്ങൾക്ക് കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു, അതിനാൽ എൻ്റെ കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിച്ചു. യൂറോപ്പിൽ നിന്നും ISL ൽ നിന്നുമുള്ള നിരവധി ഓഫറുകൾ ഞാൻ നിരസിച്ചു” ഇവാൻ പറഞ്ഞു.

kerala blasters
Comments (0)
Add Comment