റഫറിയെ വിമർശിച്ചതിന് കേരള ബ്ലാസ്റ്റേഴ്സ് ഇവാൻ വുകോമനോവിച്ചിന് വിലക്കും പിഴയും |Kerala Blasters |Ivan Vukomanovic

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിനെതിരെ നടപടിയുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അച്ചടക്ക സമിതി.ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിന് ശേഷം റഫറിമാര്‍ക്കെതിരെ നടത്തിയ വിമര്ശനത്തിനാണ് ഇവാനെതിരെ നടപടി എടുത്തത്. ഒരു മത്സരത്തില്‍ നിന്ന് വിലക്കും 50,000 പിഴയും ബ്ലാസ്റ്റേഴ്‌സ് പരിശീലകന് ചുമത്തിയിട്ടുണ്ട്.

ചെന്നൈക്കെതിരെയുള്ള മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പ്രതികൂലമായ ഫലത്തിന് കാരണമായ പ്രത്യേക സന്ദർഭങ്ങൾ ചൂണ്ടിക്കാണിച്ച് വുകോമാനോവിച്ച് തന്റെ നിരാശ പ്രകടിപ്പിച്ചു. ഒരു ഓഫ്‌സൈഡ് സാഹചര്യവും സംശയാസ്പദമായ രണ്ടാമത്തെ ഗോളും അദ്ദേഹം എടുത്തുകാണിച്ചു, റഫറിമാരെ വിമർശിച്ചു.

“ഈ റഫറിമാർക്ക് ഗെയിം നിയന്ത്രിക്കാൻ കഴിവില്ല, അവർക്ക് കളിക്കളത്തിലിറങ്ങാൻ അവസരം നൽകുന്നത് തെറ്റാണ്.ഈ വർഷം, പ്ലേഓഫുകൾ, ട്രോഫികൾ, അത് എന്തായാലും ടീമുകൾ തീരുമാനിക്കില്ല. അത് റഫറിമാർ തീരുമാനിക്കും. ഇതിനെക്കുറിച്ച് സംസാരിച്ചു ഞങ്ങൾ മടുത്തു. അവർ മെച്ചപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത് കളിയുടെ ആത്മാവിനെ നശിപ്പിക്കുകയാണ്” ഇവാൻ മത്സര ശേഷം ഇതാണ് പറഞ്ഞത്.വുകോമാനോവിച്ചിന്റെ ശക്തമായ വാക്കുകൾ മത്സരത്തിനിടെ എടുത്ത തീരുമാനങ്ങളിലുള്ള നിരാശയെ പ്രതിഫലിപ്പിക്കുക മാത്രമല്ല, ലീഗിലെ റഫറിയിംഗിന്റെ മൊത്തത്തിലുള്ള ഗുണനിലവാരത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തുകയും ചെയ്യുന്നതായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഓരോ ഗെയിമിലും റഫറിമാരുടെ നിരവധി മോശം തീരുമാനങ്ങൾ കാണാൻ സാധിക്കും. കളിയുടെ ഫലത്തെ തന്നെ ഇത് ബാധിക്കാറുണ്ട്.കഴിഞ്ഞ സീസണ്‍ ഐഎസ്എല്ലിനിടയിലും വുകോമാനോവിച്ചിന് വിലക്കുണ്ടായിരുന്നു. ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയുമാണ് ചുമത്തിയത്.

kerala blasters
Comments (0)
Add Comment