ഇന്ത്യൻ സൂപ്പർ ലീഗ് 2023 -24 സീസണിലെ രണ്ടാം തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഫാറ്റർഡേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഗോവയോടാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് കളിച്ച രണ്ടു എവേ മത്സരങ്ങളിലും പരാജയപെട്ടു. ലീഗിലെ മൂന്നാം മത്സരത്തിൽ മുബൈയോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു, ആദ്യ പകുതിയിൽ റൗളിൻ ബോർജസ് ആണ് ഗോവയുടെ ഗോൾ നേടിയത്. തോൽവിയോടെ ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനവും നഷ്ടപ്പെട്ടു.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ഒന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് – എഫ്സി ഗോവ പോരാട്ടം. മത്സരത്തിന്റെ തുടക്കം മുതൽ ഗോവയുടെ ആധിപത്യമാണ് കാണാൻ സാധിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് കാര്യമായ അവസരങ്ങൾ ഒന്നും സൃഷ്ടിക്കാൻ സാധിച്ചില്ല. കൂടുതൽ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചത് ഗോവയായിരുന്നു.
I̴N̴C̴H̴E̴S̴ CENTIMETERS AWAY! 😮
— Indian Super League (@IndSuperLeague) December 3, 2023
Watch #FCGKBFC LIVE only on @Sports18, @Vh1India, @News18Kerala & #SuryaMovies! 📺
Stream FOR FREE on @JioCinema: https://t.co/L7PxUIMZS9#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 | @KeralaBlasters @FCGoaOfficial pic.twitter.com/skzRuxGWyg
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ഗോവ ഗോൾ നേടിയത്.വിക്ടർ റോഡ്രിക്വസിന്റെ ഫ്രീകിക്കിൽ നിന്ന് റൗളിൻ ബോർജസ് ആണ് ഗോവയുടെ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ സമനില ഗോളിനായി കേരള ബ്ലാസ്റ്റേഴ്സ് കഠിനമായി ശ്രമിച്ചു കൊണ്ടിരുന്നു, എന്നാൽ ഹോം ഗ്രൗണ്ടിൽ ഗോവൻ പ്രതിരോധം ശക്തമായി നിലകൊണ്ടു.
𝙋𝙚𝙧𝙛𝙚𝙘𝙩 𝙛𝙞𝙧𝙨𝙩 𝙩𝙤𝙪𝙘𝙝 𝙙𝙤𝙚𝙨𝙣'𝙩 𝙚𝙭𝙞…
— JioCinema (@JioCinema) December 3, 2023
FC Goa takes the lead against #FCGKBFC just before the half-time whistle 💪#ISL #ISL10 #LetsFootball #ISLonSports18 #ISLonJioCinema #ISLonVh1 #JioCinemaSports pic.twitter.com/WQAP4Tc7th