ലയണൽ മെസ്സി ഇന്റർമയാമിയിൽ എത്തിയശേഷം രണ്ടാമത്തെ ഫൈനൽ മത്സരമാണ് നാളെ നടക്കുന്നത്, എന്നാൽ താരം കളിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വേണ്ടി അർജന്റീനയിൽ എത്തിയശേഷം താരം ഒരു മത്സരം പോലും പൂർത്തിയാക്കിയിട്ടില്ല.
ഇക്കഡോറിനെതിരെ ലോകകപ്പ് യോഗ്യത മത്സരത്തിൽ മെസ്സിയുടെ ഗോളിൽ വിജയിച്ചിരുന്നു, എന്നാൽ ആ മത്സരത്തിൽ കളിയുടെ 87 മിനിറ്റിൽ മെസ്സി പരിക്കിന്റെ ലക്ഷണം കാരണം കളത്തിൽ നിന്ന് മടങ്ങി, അതിനുശേഷം ബോളിവിയയിൽ നടന്ന മത്സരത്തിൽ ലയണൽ മെസ്സി കളിച്ചിരുന്നില്ല. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷം അമേരിക്കയിൽ തിരിച്ചെത്തിയ ലയണൽ മെസ്സി മൂന്നു മത്സരങ്ങളിൽ വെറും 35 മിനിറ്റ് മാത്രമാണ് കളത്തിൽ ഇറങ്ങിയത്. നാളെ നടക്കുന്ന ഓപ്പൺ കപ്പ് ഫൈനലിൽ മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ പരിശീലകൻ ടാറ്റ മാർട്ടിനോ പറയുന്നത് ഇങ്ങനെ.
“ലയണൽ മെസിയുടെ ശാരീരിക പ്രശ്നങ്ങൾക്ക് ശാസ്ത്രക്രിയ പോലെ ഒന്നും വേണ്ടതില്ല. അടുത്ത മത്സരം കളിക്കാൻ ലയണൽ മെസ്സിക്ക് എത്രത്തോളം സമയം വിശ്രമം ആവശ്യമുണ്ടെന്നതു മാത്രമാണ് പ്രധാനമായ കാര്യം. ഇതൊരു ഫൈനൽ മത്സരമല്ലായിരുന്നെങ്കിൽ ഞാനൊരു സാഹസത്തിനൊരിക്കലും മുതിരില്ലായിരുന്നു. എന്നാൽ അടുത്ത മത്സരം ഫൈനലായതിനാൽ ഞങ്ങൾ ഞങ്ങളുടെ പ്രധാന താരത്തെ കളിപ്പിക്കാൻ സാധ്യതയുണ്ട്. മെസി ചിലപ്പോൾ ആദ്യ ഇലവനിൽ തന്നെ ഉണ്ടായേക്കാം.” അദ്ദേഹം പറഞ്ഞു.
Ladies and Gentlemen!
— Orbit Barcelona 💫 (@OrbitBarcelona) September 27, 2023
GOAT Leo Messi plays tonight!
🐐👑
Inter Miami 🆚️ Houston Dynamo
US Open Cup Final
28th September, 2023#USOC2023 #InterMiamiCF pic.twitter.com/ACmATc8Fe8
അടുത്തവർഷം കോപ്പ അമേരിക്ക നടക്കാനിരി ലയണൽ മെസ്സിയുടെ പരിക്കിൽ ആരാധകർക്ക് വലിയ ആശങ്കയുണ്ട്, എങ്കിലും ഫൈനൽ പോലെ ഒരു മത്സരം വരുമ്പോൾ മെസ്സിയും കളിച്ചേക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ ആറുമണിക്ക് ഓപ്പൺ കപ്പ് ഫൈനലിൽ ഹൗസ്റ്റനാണ് എതിരാളികൾ.