എട്ടാം ബാലൻഡിയോർ എന്ന ചരിത്രനേട്ടം കുറിക്കുവാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞേക്കും എന്നാണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്.ഏഴ് തവണ ബാലൺദ്യോർ ജേതാവായ മെസ്സിക്ക് തന്നെയാണ് ഇത്തവണ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.മെസ്സിയുടെ എട്ടാമത്തെ ബാലൺ ഡി ഓറിനുള്ള ഏക എതിരാളി മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡ് ആയിരിക്കും.
ഇംഗ്ലണ്ടിൽ സിറ്റിക്കൊപ്പം സ്ട്രൈക്കർക്ക് മികച്ച സീസണായിരുന്നു. പെപ് ഗ്വാർഡിയോളയുടെ കീഴിൽ മാഞ്ചസ്റ്റർ സിറ്റി ട്രെബിൾ നേടുന്നതിന് അദ്ദേഹത്തിന്റെ സംഭാവന വലുതെയിരുന്നു.എന്നാൽ മെസ്സിയുടെ പ്രകടനം കാണുമ്പോൾ ഹാലാൻഡിന് തന്റെ ആദ്യത്തെ ബാലൺ ഡി ഓർ ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് തോന്നുന്നു.
ഖത്തറിൽ അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പ്രകടനം തന്നെയാണ് താരത്തിന് കരുത്താകുന്നത്. മറുവശത്ത് അടുത്തിടെ യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ ഹാളണ്ടും സാധ്യതയിൽ മുന്നിലുണ്ട്. 20 വർഷത്തിനിടെ ആദ്യമായി ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ ഉൾപ്പെട്ടില്ല.കെയ്ലിയൻ എംബപ്പെയാണ് ലിസ്റ്റിലെ മൂന്നാമൻ.
മാഞ്ചസ്റ്റർ സിറ്റി കോച്ചായ പെപ് ഗാർഡിയോള മാധ്യമങ്ങൾക്ക് മുമ്പിൽ ബാലൻഡിയോർ വിഷയത്തിൽ പറഞ്ഞതിങ്ങനെ;“ബാലൺ ഡി ഓറിന് രണ്ട് വിഭാഗങ്ങൾ ഉണ്ടായിരിക്കണമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്: ഒന്ന് മെസ്സിക്കും മറ്റൊന്ന് മറ്റുള്ളവർക്കും. ഇത്തവണ ഹാലാൻഡ് വിജയിക്കണംമെന്ന് ആഗ്രഹമുണ്ട്,ഞങ്ങൾ ട്രെബിൾ നേടി, അവൻ(ഹാളണ്ട്) ഒരു അമ്പതിലധികം ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ മെസ്സിയുടെ ഏറ്റവും മോശം സീസൺ മറ്റേതൊരു കളിക്കാരന്റെയും മികച്ച സീസണാണ്. കൂടാതെ,ലിയോ ലോകകപ്പ് നേടി.അവർ രണ്ടുപേരും അതിന് അർഹരാണ്.”
Cole Palmer on his GOAT: “The obvious one, Messi because of the way he plays and all the individual awards he has won. Just the best player ever… Messi is clear for me.”
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 20, 2023
🎥 @SkySportsPL pic.twitter.com/gsPZARlTlF
“എന്തൊക്കെയായാലും ഞങ്ങളുടെ കളിക്കാർ ഈ അവാർഡിന് പരിഗണനയിലേക്ക് വന്നിട്ടുണ്ട്,ഇത് അനേകം വർഷങ്ങൾക്ക് ശേഷമാണ്. പ്രധാന കിരീടങ്ങളിൽ സിറ്റി താരങ്ങൾക്ക് പങ്കാളികളാവാൻ കഴിഞ്ഞിട്ടുണ്ട്, അതുതന്നെ അഭിമാനം നൽകുന്ന ഒന്നാണ്”ഗാഡിയോള അഭിപ്രായപ്പെട്ടു.
പ്രധാന സ്പാനിഷ് മാധ്യമമായ DARIO SPORT,ഫാബ്രിസിയോ പോലുള്ളവരും മെസ്സി ഇത്തവണയും ബാലണ്ടിയോർ മുത്തമിടും എന്നാണ് പറഞ്ഞ് വെക്കുന്നത്. ഒക്ടോബർ 30ന് പാരീസിൽ വച്ചാണ് ബാലൻഡിയോർ പുരസ്കാര ചടങ്ങ് നടക്കുന്നത്. കാത്തിരിക്കാം എട്ടാം ബാലൻഡിയോ മെസ്സി നേടുമോ, അതോ ഹാലന്റിന് ആദ്യ ബാലൺഡിഓർ ലഭിക്കുമോ