ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കെതിരെ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ ഓൾഡ് ട്രാഫൊഡിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മാഞ്ചെസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ തകർത്തു.ആദ്യ പകുതിയിൽ രണ്ടു ഗോളിന് പുറകിൽ നിന്ന യുണൈറ്റഡ് രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്.
യൂണൈറ്റഡിനായി അര്ജന്റീന യുവ താരം അലെജാൻഡ്രോ ഗാർനാച്ചോ ഇരട്ട ഗോളുകൾ ഗോളുകൾ നേടി. റാസ്മസ് ഹോയിലുണ്ട് ആദ്യ പ്രീമിയർലീഗ് ഗോൾ നേടുകയും ചെയ്തു. വിജയത്തോടെ എറിക് ടെൻ ഹാഗിന്റെ ടീം 31 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് ഉയർന്നു.11 മത്സരങ്ങളിൽ ആദ്യമായി തോറ്റ വില്ല 39 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. മത്സരത്തിന്റെ 21-ാം മിനിറ്റിൽ ഫ്രീകിക്കിൽ നിന്ന് മക്ഗിൻ വില്ലയ്ക്കായി ഗോൾ നേടി. അഞ്ച് മിനിറ്റിന് ശേഷം ലിയാൻഡർ ഡെൻഡോങ്കർ അവരുടെ ലീഡ് ഇരട്ടിയാക്കി.യുണൈറ്റഡ് 19 ലീഗ് മത്സരങ്ങളിൽ ഒമ്പതാം തോൽവിയിലേക്ക് നീങ്ങി.
59-ാം മിനിറ്റിൽ ബോക്സിന്റെ മധ്യഭാഗത്ത് നിന്നുള്ള ഉഗ്രൻ ഷോട്ടിലൂടെ ഗാർനാച്ചോ തന്റെ ആദ്യ ഗോൾ നേടി.71-ാം ആം മിനുട്ടിൽ ഗാർനാച്ചോ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. 82 ആം മിനുട്ടിൽ ഹോയിലുണ്ട് തന്റെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാം ഗോൾ നേടി വിജയത്തിലെത്തിച്ചു.ഓഗസ്റ്റിൽ അറ്റലാന്റയിൽ നിന്ന് യുണൈറ്റഡിനായി സൈൻ ചെയ്ത ഹോജ്ലണ്ടിന് നാല് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയിരുന്നു.
ബേൺലിയ്ക്കെതിരെ രണ്ടു ഗോളിന്റെ വിജയവുമായി ലിവർപൂൾ പ്രീമിയർ ലീഗിന്റെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകായണ്. ഡാർവിൻ നുനെസ് ജോട്ട എന്നിവരാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്. മത്സരത്തിന്റെ ആറാം മിനുട്ടിൽ നുനെസിന്റെ കൃത്യതയോടെയുള്ള ഫിനിഷ് ലിവര്പൂളിനെ മുന്നിലെത്തിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ താരത്തിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്.മുഹമ്മദ് സലാ,കോഡി ഗാക്പോയും ഹാർവി എലിയട്ട് എന്നിവർക്ക് ലീഡ് ഉയർത്താനുള്ള അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.
Desire and then a delightful finish from @Darwinn99 👏
— Liverpool FC (@LFC) December 26, 2023
NUNEZ, NUNEZ, NUNEZ 🎶 pic.twitter.com/w91wMMf4rS
പത്തൊൻപതാം സ്ഥാനക്കാരനായ ബേൺലിക്ക് രണ്ടാം പകുതിയിൽ സമനില നേടാനുള്ള അവസരങ്ങൾ ലഭിച്ചു. 90 ആം മിനുട്ടിൽ ലിവർപൂളിന്റെ രണ്ടാം ഗോൾ നേടി, താരത്തിന്റെ 50-ാം ലിവർപൂൾ ഗോളായിരുന്നു ഇത്. 19 മത്സരങ്ങളിൽ നിന്നും 42 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ലിവർപൂൾ . ഒരു മത്സരം കുറവ് കളിച്ച ആഴ്സണൽ 40 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.