ഇത് ഇന്റർമിയാമിയുടെ ചരിത്രത്തിൽ ആദ്യം, മെസ്സിയുടെ തകർപ്പൻ ഗോളുകൾ കൊണ്ട് മിയാമി കുറിച്ചത് ചരിത്രനേട്ടം |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയുടെ അമേരിക്കയിലെ അരങ്ങേറ്റം മത്സരങ്ങൾ വളരെ മികച്ച രീതിയിൽ വിജയം കൊണ്ട് ആറാടുകയാണ് ഇന്റർമിയാമി, ലിയോ മെസ്സി വരുന്നതിനുമുമ്പ് രണ്ടുമാസമായി മേജർ സോക്കർ ലീഗിലും ഒരു മത്സരം പോലും വിജയിച്ചിട്ടില്ലാത്ത ഇന്റർ മിയാമി ഇപ്പോഴത്തെ ലീഗ് കപ്പിൽ തുടർച്ചയായ രണ്ടു മത്സരങ്ങൾ വിജയം നേടുകയാണ്.

ലീഗ് കപ്പിലെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ലിയോ മെസ്സിയുടെ അരങ്ങേറ്റം കണ്ട് ഇന്റർമിയാമിയുടെ സ്റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച ക്രൂസ് അസൂളിനെതിരായ മത്സരത്തിന്റെ അവസാന നിമിഷം ലിയോ മെസ്സി നേടുന്ന തകർപ്പൻ ഫ്രീക്ക് ഗോളിലൂടെ ഇന്റർമിയാമി ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് വിജയം നേടിയിരുന്നു.

ഇന്ന് നടന്ന ലീഗ് കപ്പിലെ രണ്ടാം മത്സരത്തിൽ അറ്റ്ലാൻഡ യുണൈറ്റഡിനെതിരെ തകർപ്പൻ വിജയമാണ് ലിയോ മെസ്സിയം സംഘവും സ്വന്തമാക്കിയത്, ഇന്റർമിയാമിയുടെ ക്യാപ്റ്റനായി ആദ്യ ഇലവനിൽ സ്ഥാനം നേടിയ ലിയോ മെസ്സിയും ഇന്റർമിയാമി താരമായ ടൈലർ നേടുന്ന ഇരട്ടഗോളുകളാണ് ഇന്റർമിയാമി ടീമിന് നാല് ഗോളുകളുടെ തകർപ്പൻ വിജയം ഒരുക്കുന്നത്.

ആദ്യപകുതിയിൽ മൂന്ന് ഗോളിന് ലീഡ് എടുത്ത ഇന്റർമിയാമി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യമായാണ് ആദ്യപകുതിയിൽ മൂന്ന് ഗോളിന് ലീഡ് സ്വന്തമാക്കുന്നത്. മാത്രവുമല്ല  ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായാണ് നാലു ഗോളുകളുടെ വ്യത്യാസത്തിൽ ഇന്റർമിയാമി ഒരു മത്സരം വിജയിക്കുന്നതും.

സൂപ്പർതാരമായ ലിയോ മെസ്സിയുടെ സാന്നിധ്യം തന്നെയാണ് കഴിഞ്ഞ കുറച്ചുകാലമായി ഒന്നുമല്ലാതിരുന്ന ഇന്റർമിയാമി ടീമിനെ ഗംഭീരമാക്കി നിലനിർത്തുന്നത്. മേജർ സോക്കർ ലീഗിലെ പോയിന്റ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ഇന്റർ മിയാമിക്ക് ലിയോ മെസ്സിയുടെ സാന്നിധ്യം ഈ സീസണിൽ ഗുണം ചെയ്യും എന്ന് പ്രതീക്ഷയിൽ ആരാധകരും ഉണ്ട്. ലിയോ മെസ്സിയെ കൂടാതെ ബാഴ്സലോണയുടെ താരങ്ങൾ കൂടി ഇന്റർമിയാമി ക്ലബ്ബിൽ എത്തുകയാണ്.

Comments (0)
Add Comment