ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ടില്‍ മത്സരം ആരംഭിക്കാൻ വൈകിയതിനും സംഘർഷം ഉണ്ടായതിനും ബ്രസീലിന്റെയും അർജന്റീനയുടെയും ഫുട്ബോൾ ഫെഡറേഷനുകളിലേക്ക് അച്ചടക്ക നടപടികൾ ആരംഭിച്ചതായി ഫിഫ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.റിയോ ഡി ജനീറോയിലെ മരക്കാന സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന മത്സരം ആരാധകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ അര മണിക്കൂർ വൈകിയാണ് ആരംഭിച്ചത്.
മത്സരത്തിൽ അര്‍ജന്റീന ഒരു ഗോളിന് വിജയം നേടിയിരുന്നു.മാറക്കാനയിൽ മത്സരം തുടങ്ങും മുമ്പ് ദേശീയഗാനത്തിനിടെ അർജന്റൈൻ ആരാധകരെ ബ്രസീലിയൻ ആരാധകർ ആക്രമിച്ചതോടെയായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. സംഘർഷത്തെ തുടർന്ന് മെസ്സിയും സംഘവും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയിരുന്നു. പൊലീസ് ഇടപെട്ട് ആരാധകരെ ശാന്തരാക്കിയതോടെയാണ് ടീം കളത്തിലേക്ക് മടങ്ങിയെത്തി കളി ആരംഭിച്ചത്.
ലിയോ മെസ്സി ഉൾപ്പെടെയുള്ള അർജന്റീന താരങ്ങൾക്ക് മുന്നിൽ വെച്ചുകൊണ്ടും അർജന്റീന ആരാധകരെ ബ്രസീലിയൻ പോലീസ് തല്ലിചതച്ചു. ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനെതിരെ പെരുമാറ്റചട്ടത്തിലെ അര്‍ട്ടിക്കിള്‍ 17 പ്രകാരം ഫിഫയുടെ കനത്ത നടപടിക്ക് സാധ്യതയുണ്ട്.ബ്രസീലിയൻ ഫെഡറേഷൻ സംഘടിപ്പിച്ച ഒരു ഗെയിമിൽ സുരക്ഷ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് ഫിഫ ആരോപിച്ചു
This might be the craziest football scene I have watched in years. Brazil vs Argentina ended violence. Players trying to calm down the fans. Insanitypic.twitter.com/7rbjzSpUVN
— CONTEXTUAL MEME (@Contextual_Meme) November 22, 2023
“ബ്രസീലിയൻ ഫുട്ബോൾ അസോസിയേഷനും (സിബിഎഫ്), അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനും (എഎഫ്എ) എതിരെ അച്ചടക്ക സമിതി നടപടികൾ ആരംഭിച്ചതായി ഫിഫയ്ക്ക് സ്ഥിരീകരിക്കാൻ കഴിയും,” ലോക ഫുട്ബോൾ ഗവേണിംഗ് ബോഡി പ്രസ്താവനയിൽ പറഞ്ഞു.ഹോം മത്സരങ്ങളില്‍ നിന്ന് കാണികളെ വിലക്കുക, പിഴ ചുമത്തുക, ഇതുമല്ലെങ്കില്‍ ഒരു പോയിന്റ് വെട്ടിക്കുറയ്ക്കുക എന്നിവയിലൊരു നടപടിയാണ് ബ്രസീലിനെ കാത്തിരിക്കുന്നത്. രണ്ട് ടീമുകൾക്കും ഈ ശിക്ഷ നടപടികൾ നേരിടേണ്ടി വരും.
Argentina and Brazil charged by FIFA after fan violence delays World Cup qualifying game at Maracana https://t.co/kLRf0EEJw7
— CTV News Calgary (@CTVCalgary) November 24, 2023
ഫിഫ അച്ചടക്ക കോഡിന്റെ ‘ആർട്ടിക്കിൾ 17.2, 14.5’ എന്നിവയുടെ ലംഘനത്തിന് അർജന്റീന അച്ചടക്ക നടപടി നേരിടും.തുടര്‍ച്ചയായ മൂന്ന് മത്സരത്തില്‍ തോറ്റ ബ്രസീല്‍ മേഖലയില്‍ ആറാം സ്ഥാനത്താണിപ്പോള്‍. പോയിന്റ് വെട്ടിക്കുറയ്ക്കുന്നത് ഈ സാഹചര്യത്തില്‍ ബ്രസീലിന് കനത്ത തിരിച്ചടിയാവും. മത്സരത്തില്‍ ബ്രസീല്‍ പരാജയപ്പെട്ടിരുന്നു.സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ പട്ടികയിൽ ആറ് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി അർജന്റീന ഒന്നാമതാണ്.സെപ്റ്റംബറിലാണ് ടീമുകളുടെ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ. ബ്രസീൽ ഇക്വഡോറിനെതിരെയും അർജന്റീന ചിലിക്കെതിരെയും കളിക്കും.ജൂൺ 20 മുതൽ ജൂലൈ 14 വരെ അമേരിക്കയിൽ നടക്കുന്ന 2024 കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീലും അർജന്റീനയും അടുത്തതായി ഏറ്റുമുട്ടും.