സ്പാനിഷ് ഫോർവേഡിന് പിന്നാലെ അര്ജന്റീന യുവ താരത്തെയും ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഗ്രീക്ക് ക്ലബ് ഒഎഫ്ഐ ക്രീറ്റിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് ഫോർവേഡ് ജീസസ് ജിമെനെസ് നൂനെസിനെ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.ഐഎസ്എൽ 2024-2025 ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. യൂറോപ്പ്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ ജാലകം ഇന്ന് ഓഗസ്റ്റ് 30-ന് അവസാനിക്കുമ്പോൾ, ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ ജാലകം നാളെ (ഓഗസ്റ്റ് 31) ആണ് അവസാനിക്കുക.

മുന്നേറ്റ നിരയിലെ വിദേശ താരങ്ങളായ ജോഷുവ സോറ്റിരിയോ,പെപ്ര എന്നിവരെ ഒഴിവാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ആലോചിക്കുന്നുണ്ട്. ഇതിൽ സോറ്റിരിയോ ക്ലബ്ബ് വിടാൻ തന്നെയാണ് സാധ്യത.പെപ്രയെ നിലനിർത്തും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.പക്ഷേ അദ്ദേഹത്തെയും ഒഴിവാക്കാൻ ക്ലബ്ബ് ശ്രമിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.ഈ രണ്ടു താരങ്ങളെയും ഒഴിവാക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ വിദേശ സാന്നിധ്യങ്ങൾ കുറവായിരിക്കും. അതുകൊണ്ടുതന്നെ ട്രാൻസ്ഫർ ജാലകത്തിൽ മറ്റൊരു താരത്തെ കൂടി എത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

അർജന്റൈൻ യുവ താരമായ ഫിലിപ്പേ പാസഡോറിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു. യുവ പ്രതിഭയായ ഫിലിപ്പെ പാസഡോർകഴിഞ്ഞ വർഷം മികച്ച പ്രകടനമാണ് തന്റെ ക്ലബ്ബിനായി നടത്തിയത്.സാൻ അൻ്റോണിയോ ബുലോ ബുലോയ്‌ക്കായി 12 ഗോളുകൾ നേടി, ബൊളീവിയയുടെ പ്രീമിയർ ഡിവിഷനിലെ ടോപ്പ് സ്‌കോററായി.പസഡോർ സാൻ അൻ്റോണിയോയ്‌ക്കൊപ്പം രണ്ട് സീസണുകൾ ചെലവഴിച്ചു, 37 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടി, മുൻ സീസണിൻ്റെ അവസാനത്തിൽ തൻ്റെ കരാർ നീട്ടാതിരിക്കാൻ തീരുമാനിച്ചു. നിലവിൽ ഒരു ക്ലബ്ബുമായും ബന്ധമില്ലാത്ത പസഡോർ കുറച്ചുകാലമായി ബ്ലാസ്റ്റേഴ്സിൻ്റെ റഡാറിൽ ഉണ്ടായിരുന്നു.

വെറ്റെറൻ ഡിഫെൻഡർ പ്രീതം കോട്ടാലിനെ മോഹൻ ബഗാന്റെ ആവശ്യപ്രകാരം അവർക്ക് നൽകുമോ എന്നതാണ് ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന മണിക്കൂറുകളിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉറ്റു നോക്കുന്ന മറ്റൊരു സംഭവം. അടുത്ത മണിക്കൂറുകളിൽ ഇതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

kerala blasters
Comments (0)
Add Comment