ഒരു കളിക്കാരനെ സ്വന്തമാക്കാൻ ഒന്നിലധികം ക്ലബ്ബുകൾ ശ്രമിക്കുകയും, ശേഷം അവരിൽ ഒരാൾ താരത്തെ സൈൻ ചെയ്യുന്നതും ഫുട്ബോൾ ട്രാൻസ്ഫർ ലോകത്ത് സാധാരണ കാഴ്ചയാണ്. ഇത്തരത്തിൽ, കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ആഗ്രഹിച്ച ഒരു താരം ഇപ്പോൾ ഐഎസ്എല്ലിൽ എത്തിച്ചേർന്നിരിക്കുകയാണ്.
കഴിഞ്ഞ സീസണിലെ ട്രാൻസ്ഫർ കാലത്ത് കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിക്കാൻ ശ്രമിച്ചിരുന്ന താരമായിരുന്നു ഡെജൻ ഡ്രാസിക്. ഈ സെർബിയൻ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും, അത് ഫലം കാണാതെ പോവുകയായിരുന്നു. അറ്റാക്കിങ് മിഡ്ഫീൽഡർ, ലെഫ്റ്റ് വിംഗർ എന്നീ പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള ഡെജൻ ഡ്രാസിക്കിനെ ബ്ലാസ്റ്റേഴ്സ് ആഗ്രഹിച്ചിരുന്നെങ്കിലും, അതിന് ടീം മാനേജ്മെന്റ് കാര്യമായ പ്രാധാന്യം നൽകിയില്ല എന്നതും ഒരു വസ്തുതയാണ്.
FC Goa's Dejan Drazic was in Kerala Blasters Radar last season, but with Adrian Luna a permanent fixture, he would have been surplus requirement.
— Hari (@Harii33) July 30, 2024
[@MarcusMergulhao] #Kbfc #isl pic.twitter.com/kXioYK06hV
അതിന്റെ പ്രധാന കാരണം, കേരള ബ്ലാസ്റ്റേഴ്സിന്റെ ഉറുഗ്വായൻ മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ ആണ്. ഡെജൻ ഡ്രാസിക് കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ റഡാറിൽ ഉണ്ടായിരുന്നെങ്കിലും, ലൂണ മികച്ച പ്രകടനം നടത്തി ടീമിന്റെ അഭിവാജ്യ ഘടകമായി നിൽക്കുന്നതിനാൽ തന്നെ, അദ്ദേഹത്തിന്റെ പൊസിഷനിൽ കളിക്കുന്ന ഡെജൻ ഡ്രാസിക്കിനായുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് വക്കുകയായിരുന്നു. ഇപ്പോൾ ഒരു വർഷത്തിന് ശേഷം ഗോവ എഫ്സിയിലൂടെ ഐഎസ്എൽ കളിക്കാൻ തയ്യാറെടുക്കുകയാണ് ഡെജൻ ഡ്രാസിക്.
സെർബിയ അണ്ടർ 19, അണ്ടർ 20, അണ്ടർ 21 ടീമുകളുടെ ഭാഗമായിട്ടുള്ള ഡെജൻ ഡ്രാസിക്, എത്ത്നിക്കോസ് അച്ച്നാ ഫുട്ബോൾ ക്ലബ്ബിൽ നിന്നാണ് ഇപ്പോൾ ഗോവയിൽ എത്തിയിരിക്കുന്നത്. നേരത്തെ, 2015-16 സീസണിൽ സെൽറ്റ വിഗോക്ക് വേണ്ടി ലാലിഗയിൽ കളിച്ചിട്ടുള്ള താരമാണ് ഡെജൻ ഡ്രാസിക്. ഗോവയുടെ 8-ാം നമ്പർ ജേഴ്സി ആയിരിക്കും വരും സീസണിൽ ഡെജൻ ഡ്രാസിക് ധരിക്കുക. 28-കാരനായ താരം തീർച്ചയായും ഗോവക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്.