‘ഇത്രയും കാണികൾക്ക് മുന്നിൽ കളിക്കാൻ ഞങ്ങൾ ഇഷ്‌ടപ്പെടുന്നു. ഇതുപോലൊരു ആരാധകക്കൂട്ടത്തിനു മുന്നിൽ കളിക്കുക അഭിമാനമുള്ള കാര്യമാണ്’ :ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രശംസയുമായി ഗോവൻ താരം |Kerala Blasters

ഇന്ത്യന്‍ സൂപ്പർ ലീഗില്‍ വിജയത്തുടര്‍ച്ച തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തില്‍ എഫ്സി ഗോവയെ നേരിടും. കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ സ്വന്തം ആരാധകര്‍ക്കുമുന്നില്‍ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ്സി ഗോവയെ നേരിടാനിറങ്ങും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് കിക്കോഫ്.

9 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ഐഎസ്എൽ ടേബിളിൽ നിലവിൽ ഒൻപതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. 12 പോയിന്റുമായി ഗോവ ആറാം സ്ഥാനത്ത് നിൽക്കുന്നു.കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന് ആരാധകർ നൽകുന്ന പിന്തുണ എതിർടീമുകൾക്ക് വളരെയധികം സമ്മർദ്ദം സൃഷ്‌ടിക്കുന്ന ഒന്നാണ്. എന്നാൽ എല്ലാവർക്കും അങ്ങിനെയല്ലെന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മുന്നിൽ കളിക്കുന്നത് അഭിമാനമാണെന്നുമാണ് ഗോവ താരം ജയ് ഗുപ്‌ത പറഞ്ഞു.കഴിഞ്ഞ ഏതാനും മത്സരങ്ങളായി കേരള ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലായതിനാൽ ഗ്യാലറിയിൽ ആരാധകർ കുറവായിരുന്നു.

എന്നാൽ കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ കീഴടക്കി മികച്ച വിജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതിനാൽ ഗ്യാലറി നിറയാനുള്ള സാധ്യതയുണ്ട്. “ഐഎസ്എല്ലിലെ മത്സരം മൊത്തത്തിൽ, ഈ സീസണിൽ വളരെ കൂടുതലാണെന്ന് എനിക്ക് തോന്നുന്നു. എല്ലാ ടീമുകൾക്കും മികച്ച കളിക്കാരുണ്ട്, ഇത്തവണ കൂടുതൽ തയ്യാറെടുക്കുന്നു. നിരവധി ടീമുകൾ ഇപ്പോൾ പട്ടികയിലെ മുൻനിര സ്ഥാനങ്ങൾക്കായി ശക്തമായി മത്സരിക്കുന്നു”ജയ് ഗുപ്‌ത പറഞ്ഞു.

“ആളുകൾ അതിനെ സമ്മർദ്ദം എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ആൾക്കൂട്ടത്തിന് മുന്നിൽ കളിക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു. ഞങ്ങൾ ചിന്തിക്കുന്ന ഒരു കാര്യം കാലാവസ്ഥയാണ് – അവിടെ നല്ല ഈർപ്പം ഉണ്ട് – എന്നാൽ ഗോവയിൽ സമാനമായ സാഹചര്യങ്ങളിൽ പരിശീലിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ട്. അത്തരമൊരു പ്രേക്ഷകർക്ക് മുന്നിൽ കളിക്കുന്നത് ഒരു പദവിയാണ്, ഒരു നല്ല ഫലവുമായി ഞങ്ങൾക്ക് തിരിച്ചുവരാൻ കഴിയുമെങ്കിൽ, ഞങ്ങൾ ശരിക്കും സന്തോഷിക്കും” ബ്ലസ്റ്റെർസ് ആരാധകരെക്കുറിച്ച് ഗോവൻ താരം പറഞ്ഞു.

kerala blasters
Comments (0)
Add Comment