ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി എഫ്സി ഗോവ മാനേജർ മനോലോ മാർക്വെസിനെ തിരഞ്ഞെടുതിരിക്കുകയാണ്.സ്പെയിൻ സ്വദേശിയായ മാർക്വേസ് മുമ്പ് ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്സിയെയും കളി പഠിപ്പിച്ചിട്ടുണ്ട്.ഇന്ത്യൻ ഫുട്ബോളിൽ അവഗാഹമുള്ള മാർക്വേസ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ്സിക്കൊപ്പം വിജയം കണ്ടെത്തി.
അതിനുശേഷം, എഫ്സി ഗോവയുടെ മുഖ്യ പരിശീലകനായി നിയമിതനായി.ഔദ്യോഗിക പത്രക്കുറിപ്പിലൂടെ സംസാരിച്ച മാർക്വേസ്, ഇന്ത്യയെ തൻ്റെ രണ്ടാമത്തെ വീടെന്ന് വിളിക്കുകയും ഇന്ത്യൻ ജനതയുമായും സംസ്കാരവുമായും താൻ എല്ലായ്പ്പോഴും ഒരു ബന്ധം കണ്ടെത്തിയിട്ടുണ്ടെന്നും പറഞ്ഞു.“എൻ്റെ രണ്ടാമത്തെ വീടായി ഞാൻ കരുതുന്ന ഒരു രാജ്യമായ ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ടീം കോച്ചാകാൻ കഴിഞ്ഞത് അഭിമാനകരമാണ്. ഇന്ത്യയും അതിലെ ജനങ്ങളും എനിക്ക് അറ്റാച്ച്ഡ് ആയി തോന്നുന്ന ഒന്നാണ്, ഈ മനോഹരമായ രാജ്യത്ത് ഞാൻ ആദ്യമായി വന്നതുമുതൽ ഞാൻ അതിൻ്റെ ഭാഗമാണെന്ന് തോന്നുന്നു”.
𝐖𝐞𝐥𝐜𝐨𝐦𝐞, 𝐂𝐨𝐚𝐜𝐡 𝐌𝐚𝐫𝐪𝐮𝐞𝐳! 🇮🇳⚽️
— Indian Football Team (@IndianFootball) July 20, 2024
Manolo Marquez is excited to take the helm of the Indian team, promising dedication and success. 🏆
Grateful to AIFF for this honor! 🙌 pic.twitter.com/JyT1AYoLEg
“ഞങ്ങൾക്ക് ഉള്ള ദശലക്ഷക്കണക്കിന് ആരാധകരിലേക്ക് വിജയം എത്തിക്കാൻ എൻ്റെ പരമാവധി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ക്ലബ്ബിൻ്റെ മുഖ്യ പരിശീലകനായിരിക്കെ, വരുന്ന സീസണിൽ ദേശീയ ടീമിനെ സഹായിക്കാൻ ഞങ്ങളെ അനുവദിച്ചതിന് എഫ്സി ഗോവയോട് ഞാൻ വളരെ നന്ദിയുള്ളവനാണ്. ഈ അവസരത്തിന് എഐഎഫ്എഫിനോട് ഞാൻ നന്ദിയുള്ളവനാണ്, ഫുട്ബോളിനായി മികച്ച കാര്യങ്ങൾ ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” മാർക്വേസ് പത്രക്കുറിപ്പിലൂടെ പറഞ്ഞു.
മൂന്ന് വർഷത്തേയ്ക്കാണ് മാർക്വേസിന് ഇന്ത്യൻ പരിശീലകസ്ഥാനത്തേയ്ക്ക് നിയമിച്ചിരിക്കുന്നത്. 2021-22 സീസണില്‍ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം ഹൈദരാബാദ് നേടുമ്പോൾ മാർക്വേസ് ആയിരുന്നു പരിശീലകൻ. പിന്നാലെ തുടർച്ചയായ രണ്ട് സീസണുകളിൽ മാര്‍ക്വേസ് ഹൈദരാബാദിനെ പ്ലേ ഓഫിലും എത്തിച്ചിരുന്നു. ഒക്ടോബറില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റോടെ സ്പാനിഷ് മാനേജർ ഇന്ത്യൻ ടീമിന്റെ പരിശീലന ചുമതല ഏറ്റെടുത്തേക്കും.
55 വയസ്സുള്ള മനോലോ മാർക്വേസിന് ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചും ദേശീയ ടീം കളിക്കാരെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ചും വിപുലമായ അറിവും അനുഭവപരിചയവുമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി ദേശീയ ടീം കളിക്കാരെ അദ്ദേഹത്തിൻ്റെ ഹൈദരാബാദ് എഫ്സി ടീമിൽ നിന്ന് വിളിച്ചിരുന്നു. സ്പാനിഷ് ക്ലബ്ബുകളായ ലാസ് പാൽമാസ് (ടോപ്പ് ഡിവിഷൻ), ലാസ് പാൽമാസ് ബി, എസ്പാൻയോൾ ബി, ബദലോണ, പ്രാറ്റ്, യൂറോപ്പ (മൂന്നാം ഡിവിഷൻ) എന്നിവരെയും പരിശീലിപ്പിച്ചിട്ടുണ്ട്.