ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ ടീമിലെത്തിക്കാൻ താല്പര്യവുമായി എഫ് സി ഗോവ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായാണ് ഉറുഗ്വേൻ പ്ലേ മേക്കർ അഡ്രിയാൻ ലൂണയെ കണക്കാക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ അദ്ദേഹം 2027 വരെ നീട്ടുകയും ചെയ്തു. ഐഎസ്എല്ലിൽ കളിക്കുന്ന പല വമ്പൻ ക്ലബ്ബുകളും ലൂണയുടെ ഒപ്പിനായി ശ്രമങ്ങൾ നടത്തിയിരുന്നു. പലരും വലിയ ഓഫർ ഉറുഗ്വേ താരത്തിന് മുന്നിൽ വെക്കുകയും ചെയ്തിരുന്നു. എന്നാൽ താരം കേരള ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകടനം എഫ്സി ഗോവ ലൂണയെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയിരിക്കുന്നതായി മാർക്കസ് മെർഗുൽഹാവൊ റിപ്പോർട്ട് ചെയ്തു. എഫ്സി ഗോവ ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ചില നിർണായക നീക്കങ്ങൾക്ക് ശ്രമിച്ചിരുന്നു എന്നും, എന്നാൽ അവസാന നിമിഷം അത് പരാജയപ്പെടുകയായിരുന്നു എന്നും ആണ് ടൈംസ് ഓഫ് ഇന്ത്യ ഫുട്ബോൾ ജേണലിസ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. അഡ്രിയാൻ ലൂണക്കായി വളരെ മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുകയും, തുടർന്ന് ലൂണ ഗോവയുമായി ചർച്ചകൾ നടത്തുകയും, ശേഷം അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാൻ തീരുമാനിക്കുകയും ആയിരുന്നു.

കൂടാതെ, മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും മുംബൈ സിറ്റി ഫോർവേഡും ആയിരുന്നു ജോർജെ പെരേര ഡയസിനെ സൈൻ ചെയ്യാനും ഗോവ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ വിജയ കൂട്ടുകെട്ട് ആയിരുന്ന ഡയസ് – ലൂണ സഖ്യത്തെ ഒരുമിച്ച് കൊണ്ടുവരാൻ ആയിരുന്നു ഗോവ ലക്ഷ്യം വെച്ചത്. എന്നാൽ, ലൂണ കേരള ബ്ലാസ്റ്റേഴ്സ് തന്നെ തിരഞ്ഞെടുത്തപ്പോൾ, ഡയസിനായുള്ള ഗോവയുടെ ഓഫർ അവസാന നിമിഷം ബംഗളൂരു എഫ്സി മറികടക്കുകയായിരുന്നു.

2021 മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഒപ്പം അഡ്രിയാൻ ലൂണ കളിക്കുന്നുണ്ട്. 32 കാരനായ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ജേഴ്സിയിൽ ഇതുവരെ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 15 ഗോൾ സ്വന്തമാക്കി. 20 ഗോളിന് അസിസ്റ്റ് നടത്തി. ക്ലബ് കരിയറിൽ ഇതുവരെ ആകെ 62 ഗോളും 66 അസിസ്റ്റും ഈ ഉറുഗ്വെൻ അറ്റാക്കിങ് മിഡ്ഫീൽഡറിന് ഉണ്ട്. കഴിഞ്ഞ ദിവസം പഞ്ചാബിനെതിരെ നടന്ന മത്സരത്തിൽ ലൂണ കളിച്ചിരുന്നില്ല.

kerala blasters
Comments (0)
Add Comment