2023 ലെ ബാലൻഡിയോർ പുരസ്കാരം അർജന്റീന ഇതിഹാസമായ ലയണൽ മെസ്സിക്ക്.,”ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ ട്രോഫി ഏഴ് തവണ നേടിയ റെക്കോർഡാണ് അർജന്റീന താരമായ ലയണൽ മെസ്സിക്കുള്ളത്. ഈ റെക്കോർഡ് ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു ഇതിഹാസങ്ങൾക്കും തിരുത്താൻ കഴിഞ്ഞിട്ടില്ല. പറങ്കിപ്പടയുടെ നായകനായ ക്രിസ്ത്യാനോ റൊണാൾഡോ നിലവിൽ 5 ബാലൻ ഡി ഓറാണ് കരസ്ഥമാക്കിയിട്ടുള്ളത്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന ബാലൻ ഡി ഓർ പുരസ്കാരം ആർക്കാണ് ഈ വർഷം നൽകുക എന്നതറിയാൻ ഫുട്ബോൾ ലോകം വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ സന്ദർഭത്തിൽ പ്രസിദ്ധ ജേർണലിസ്റ്റ് ആയ ‘ഫാബ്രിസിയോ റൊമാനോ ‘ സോഷ്യൽ മീഡിയയിലൂടെ ഇട്ട പോസ്റ്റാണ് ചർച്ചയായിരിക്കുന്നത്.ലയണൽ മെസ്സിയാണ് 2023 ബാലൻ ഡി ഓർ നേടുന്നതെന്ന രീതിയിലുള്ള ഒരു പോസ്റ്റ് ആണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിട്ടുള്ളത്.
✅✅👀👀 @FabrizioRomano https://t.co/80h7JsEdbp pic.twitter.com/OheMU5DDRe
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 17, 2023
ഒഫീഷ്യൽ ആയിട്ടുള്ളതും, ഫോർമൽ ആയിട്ടുള്ളതുമായ ഒരു വാർത്ത അല്ലെങ്കിലും ലയണൽ മെസ്സി യിലേക്കാണ് സ്പാനിഷ് മീഡിയ എല്ലാം വിരൽ ചൂണ്ടുന്നത് എന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാകുന്നു. ലയണൽ മെസ്സി തന്റെ 2023 ബാലൻഡിയോർ നേടുന്നതോടെ കൂടെ അദ്ദേഹത്തിന്റെ കരിയറിലെ റെക്കോർഡ് ആയ 8 ബാലൻഡിയോർ നേടുന്ന ഇതിഹാസതാരമായി അദ്ദേഹം മാറും. നിലവിൽ ഒരു താരത്തിനും അദ്ദേഹത്തെ മറികടക്കാൻ സാധിച്ചിട്ടില്ല.
Lionel Messi has reportedly won his 8th Ballon d'Or, beating Erling Haaland to the prize 🏆👀
— SPORTbible (@sportbible) October 17, 2023
The right decision? 🤔 pic.twitter.com/zS6nCJ1ozR
അർജന്റീന സൂപ്പർതാരമായ ലിയോ മെസ്സി തന്നെയാണ് ഈ വർഷത്തെ ബാലൻഡിയോർ നേടാൻ പോകുന്നത് എന്നത് ഇതിനോടകം തന്നെ വ്യക്തമായിരിക്കുന്നു.2022 ഖത്തറിൽ നടന്ന വേൾഡ് കപ്പ് ജേതാവായതോട് കൂടിയാണ് അദ്ദേഹം തന്റെ ബാലൻഡിയോർ സാധ്യത ഉറപ്പിച്ചിരിക്കുന്നത് ഈ മാസം 30ന് പാരീസിൽ വെച്ചാണ് ബാലൻഡിയോർ അർഹനെ പ്രഖ്യാപിക്കുക.
🇦🇷 Lionel Messi's 2022/23 campaign:
— WhoScored.com (@WhoScored) October 17, 2023
🥇 Highest rated player in Europe's top 5 leagues (8.28)
🥇 Highest rated player at the 2022 World Cup (8.25)
⭐️ Most WS POTM awards (16)
🏆 World Cup winner
⚽️ 28 goals
🅰️ 23 assists
👏 The Argentine has won the 2023 Ballon d'Or, per reports pic.twitter.com/DRbNvtQsB4