ലോക ഫുട്ബോളിലെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകളും റൂമറുകളുമാണ് നാം ട്രാൻസ്ഫർ റൗണ്ടപ്പിലൂടെ ചർച്ചചെയ്യുന്നത്. ആദ്യമായി എഫ്സി ബാഴ്സലോണ സൂപ്പർ താരങ്ങളെ കുറിച്ചാണ്. ബാഴ്സയുടെ താരങ്ങളായ റാഫീഞ്ഞ,ഫെറാൻ ടോറസ് എന്നിവർ ക്ലബ്ബ് വിടുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ രണ്ടു താരങ്ങളും ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടാൻ അനുമതി തേടിയിട്ടില്ല.
ക്ലബ്ബ് വിടാൻ ശ്രമിക്കുന്ന ഏക ബാഴ്സ താരം മെംഫിസ് ഡീപേയാണ്.അത്ലറ്റിക്കോ താരമായ കരാസ്ക്കോയെ കൈമാറി ഡീപേയെ സ്വന്തമാക്കാൻ അത്ലറ്റിക്കോ ശ്രമിക്കുന്നുണ്ട് എന്ന റൂമറുകൾ ഉണ്ടായിരുന്നു. പക്ഷേ അത് സംഭവിക്കുമോ എന്നുള്ളത് തനിക്കറിയില്ല എന്നാണ് കരാസ്ക്കോയുടെ ഏജന്റ് പറഞ്ഞത്.
ബാഴ്സയുടെ ഭാവി വാഗ്ദാനങ്ങൾ ആയ അലെജാൻഡ്രോ ബാൾഡേ,ഇനാക്കി പെന എന്നിവരുടെ കരാറുകൾ പുതുക്കാനുള്ള ശ്രമങ്ങൾ ക്ലബ്ബ് നടത്തുന്നുണ്ട്.ഉടൻതന്നെ പുതുക്കാൻ കഴിയും എന്നാണ് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്.ബാൾഡേക്ക് വലിയ പ്രാധാന്യമാണ് ഇപ്പോൾ ബാഴ്സ നൽകുന്നത്.
എസി മിലാന്റെ പോർച്ചുഗീസ് സൂപ്പർ താരമായ റഫയേൽ ലിയാവോയെ കൈവിടാൻ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല. മറിച്ച് അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ ആണ് ഇപ്പോൾ ക്ലബ്ബ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 7 മില്യൻ യൂറോ സാലറിയുള്ള ഒരു പുതിയ ഓഫർ താരത്തിന് നൽകാനുള്ള ഒരുക്കത്തിലാണ് മിലാൻ.
മറ്റൊരു താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റീന താരമായ ഗർനാച്ചോയാണ്. അദ്ദേഹത്തെ ടീമിൽ എത്തിക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്നുണ്ട്. പക്ഷേ യുണൈറ്റഡിന്റെ നിലപാട് വ്യക്തമാണ്. അദ്ദേഹത്തെ വിൽക്കാൻ യുണൈറ്റഡ് ഉദ്ദേശിക്കുന്നില്ല. മറിച്ച് അദ്ദേഹത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ യുണൈറ്റഡ് തുടർന്നുകൊണ്ടിരിക്കുകയാണ്.
അർജന്റീന താരമായ ലുകാസ് ഒകമ്പസ് സെവിയ്യയിലേക്ക് തന്നെ തിരിച്ചെത്തി കഴിഞ്ഞു. ഡച്ച് ക്ലബ്ബായ അയാക്സ് ഈ അർജന്റീന താരത്തിന്റെ കാര്യത്തിൽ കരാറിൽ എത്തിയിട്ടുണ്ട്.ഒകമ്പസ് സെവിയ്യക്ക് വേണ്ടി ഒരിക്കൽ കൂടി കളിക്കും.
ലയണൽ മെസ്സിയുടെ കാര്യത്തിലെ ഏറ്റവും പുതിയ അപ്ഡേറ്റ് ഫാബ്രിസിയോ റൊമാനോ നൽകി കഴിഞ്ഞു.സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിൽ നിന്നും മെസ്സിക്ക് ഓഫർ ലഭിച്ചിട്ടില്ല.ഇതുമായി ബന്ധപ്പെട്ട ഒന്നും തന്നെ നടന്നിട്ടില്ല.മറിച്ച് കരാർ പുതുക്കാനുള്ള ഒരുക്കത്തിലാണ് മെസ്സി ഉള്ളത്. ലയണൽ മെസ്സി പിഎസ്ജിയിൽ തന്നെ തുടരും.