ഫിഫയുടെ ഏറ്റവും മികച്ച പുരുഷ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട് നാല് ദിവസത്തിന് ശേഷം ഇന്റർ മയാമിക്കായി കളിക്കാനിറങ്ങി ലയണൽ മെസ്സി. പ്രീ സീസണിൽ എൽ സാൽവഡോർ ദേശീയ ടീമുമായുള്ള മത്സരത്തിൽ ഇന്റർ മയാമി സ്കോർ രഹിത സമനിലയിൽ പിരിഞ്ഞു.
വരാനിരിക്കുന്ന MLS സീസണിലെ തന്റെ പുതിയ സഹതാരമായ ഉറുഗ്വേൻ സ്‌ട്രൈക്കർ ലൂയിസ് സുവാരസിനൊപ്പമാണ് അർജന്റീന താരം ആദ്യ പകുതിയിൽ കളിച്ചത്.ബാഴ്‌സലോണയ്‌ക്കൊപ്പം ആറ് സീസണുകൾ കളിച്ചതിന് ശേഷം സുവാരസ് മിയാമിയിൽ മെസ്സിയുമായി വീണ്ടും ഒന്നിച്ചു.കളി തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ കസ്‌കറ്റ്‌ലാൻ സ്റ്റേഡിയത്തിൽ ആരാധകർ നിറഞ്ഞു. എൽ സാൽവഡോറിന്റെ പ്രസിഡന്റ് നയിബ് ബുകലെ മെസ്സിയെ കാണാനായി മത്സരത്തിന് മുന്നോടിയായി ടീമിന് പ്രസിഡൻഷ്യൽ ഹൗസിൽ ആതിഥ്യം വഹിക്കുകയും ചെയ്തു.
മത്സരത്തിൽ മെസ്സിക്ക് രണ്ട് ഗോളവസരങ്ങൾ ലഭിച്ചു 39-ാം മിനിറ്റിൽ ജോർഡി ആൽബ ഒരു ഗോളിന് അവസരമൊരുക്കി പക്ഷേ ഗോൾകീപ്പർ മരിയോ ഗോൺസാലസ് ഷോട്ട് തട്ടിമാറ്റി.രണ്ടാം പകുതിയിൽ മെസ്സി, സുവാരസ്, ജോർഡി ആൽബ, സെർജിയോ ബുസ്‌കെറ്റ്‌സ് എന്നിവർക്ക് ഇന്റർ മിയാമി കോച്ച് ജെറാർഡോ മാർട്ടിനോ വിശ്രമം നൽകി.83-ാം മിനിറ്റിൽ സ്റ്റീവൻ വാസ്ക്വസിന്റെ ഷോട്ട് ക്രോസ്ബാറിൽ തട്ടിയപ്പോൾ എൽ സാൽവഡോറിനാണ് മികച്ച സ്കോറിങ് അവസരം ലഭിച്ചത്.
This is exactly why Lionel Messi is the greatest player of all time 🐐pic.twitter.com/SeumdOB9zS
— ACE (@FCB_ACEE) January 20, 2024
കഴിഞ്ഞ ജൂലൈയിൽ മിയാമിയിൽ എത്തിയ 36 കാരനായ മെസ്സി ഏഴ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയിരുന്നു. ആഗസ്ത് 19 ന് നടന്ന ലീഗ് കപ്പ് ഫൈനൽ വിജയിച്ചുകൊണ്ട് അദ്ദേഹം ക്ലബ്ബിനെ അതിന്റെ ആദ്യത്തെ ട്രോഫിയിലേക്ക് നയിച്ചു.ഇന്റർ മിയാമി അടുത്ത തിങ്കളാഴ്ച കോട്ടൺ ബൗളിൽ എഫ്‌സി ഡാളസിനെ നേരിടും, തുടർന്ന് ജനുവരി 29 ന് അൽ ഹിലാലിനെയും ഫെബ്രുവരി 2 ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസറിനെയും നേരിടാൻ സൗദി അറേബ്യയിലേക്ക് പോകും.