യൂറോപ്പ്യൻ ഫുട്ബോൾ കരിയറിന് ശേഷം അമേരിക്കയിൽ ഫുട്ബോൾ കരിയർ ആരംഭിച്ച സൂപ്പർ താരം ലിയോ മെസ്സി ഇന്റർമിയാമി ജേഴ്സിലുള്ള അരങ്ങേറ്റം മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനവുമായി ആരാധകരെ ത്രസിപ്പിച്ചിരുന്നു, ക്രൂസ് അസൂളിനെതിരായ മത്സരത്തിന്റെ അവസാന നിമിഷത്തിൽ ലിയോ മെസ്സി നേടുന്ന മനോഹരമായ ഗോളാണ് ഇന്റർമിയാമിക്ക് വിജയം സമ്മാനിക്കുന്നത്.
ഇന്റർമിയാമിക്ക് അവസാന നിമിഷത്തിൽ ബോക്സിന് തൊട്ടുമുന്നിൽ നിന്ന് ഫ്രീകിക്ക് ലഭിച്ചപ്പോൾ ലിയോ മെസ്സിയുടെ അരങ്ങേറ്റ മത്സരം അവസാനനിമിഷം താരം മനോഹരമായ വിജയഗോൾ നേടി ടീമിനെ വിജയിപ്പിച്ചു കൊണ്ട് അവസാനിപ്പിക്കേണ്ടതാണ് എന്ന് താൻ മനസ്സിൽ വിചാരിച്ചിരുന്നതായി ഡേവിഡ് ബെക്കാം മത്സരശേഷം വെളിപ്പെടുത്തി.
“സത്യം പറഞ്ഞാൽ അവസാന നിമിഷത്തിൽ ആ ഫ്രീകിക്ക് ലഭിച്ചപ്പോൾ ഞാൻ വിചാരിച്ചു, ഇത് ഇങ്ങനെ തന്നെ അവസാനിക്കേണ്ടതായിരുന്നു എന്ന്.” – ലിയോ മെസ്സി നേടിയ ഫ്രീക്ക് ഗോളിനെ കുറിച്ച് ഇന്റർമിയാമി ക്ലബ്ബിന്റെ പ്രസിഡണ്ടും ഉടമസ്ഥരിൽ ഒരാളുമായി ഡേവിഡ് ബെക്കാം പറഞ്ഞു.
David Beckham believes Messi’s game winner was meant to be ✨ pic.twitter.com/eHlBvhNBC3
— ESPN FC (@ESPNFC) July 23, 2023
ഇന്റർമിയാമി ജേഴ്സിലുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ നിരവധി റെക്കോർഡുകൾ ആണ് ലിയോ മെസ്സി സ്വന്തമാക്കുന്നത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടുന്നവരിൽ അർജന്റീന ഫുട്ബോൾ ഇതിഹാസമായ ഡീഗോ മറഡോണയെ മറികടന്ന ലിയോ മെസ്സി, അമേരിക്കയിൽ ഏറ്റവും കൂടുതൽ പേർ കണ്ട ഫുട്ബോൾ മാച്ച് എന്ന റെക്കോർഡ് കൂടി തന്റെ അരങ്ങേറ്റ മത്സരം കൊണ്ട് സ്വന്തമാക്കി.
Antonella’s reaction to Messi’s freekick😍 pic.twitter.com/Hlw1RhwwTX
— Culers Media (@lewyball) July 23, 2023