യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെ പരാജയപ്പെടുത്തി പോർച്ചുഗൽ. ലിസ്ബണിലെ എസ്റ്റാഡിയോ ഡോ ബെൻഫിക്കയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് പോർച്ചുഗൽ നേടിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ പകരക്കാരായി ഇറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിലാണ് പോർച്ചുഗൽ വിജയം നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ കരിയറിലെ 901-ാം ഗോളായിരുന്നു ഇത്.
ഏഴാം മിനിറ്റിൽ സ്‌കോട്ട് മക്‌ടോമിനയുടെ ബുള്ളറ്റ് ഹെഡറിലൂടെ ഞെട്ടിക്കുന്ന ലീഡ് നേടിയ സ്‌കോട്ട്‌ലൻഡിന് 1980ന് ശേഷം പോർച്ചുഗലിനെതിരെ ആദ്യ ജയം പ്രതീക്ഷ നൽകി.ഇടവേളയ്ക്ക് മുമ്പ് 15 ഗോൾ ശ്രമങ്ങൾ പോർച്ചുഗൽ നടത്തിയെങ്കിലും ലീഡ് സംരക്ഷിക്കാൻ സ്‌കോട്ട്‌ലൻഡിന് സാധിച്ചു. മത്സരത്തിന്റെ 54 ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിൻ്റെ ഗോളിൽ പോർച്ചുഗൽ സമനില പിടിച്ചു. എന്നാൽ മത്സരത്തിന്റെ 88 ആം മിനുട്ടിൽ പകരക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോ നുനോ മെൻഡസിൻ്റെ പാസിൽ നിന്നും നേടിയ ഗോളിൽ പോർച്ചുഗൽ വിജയം സ്വന്തമാക്കി.
🇵🇹 Cristiano Ronaldo (39) and 🇭🇷 Luka Modrić (38) both scored winners for their country tonight 💪
— 433 (@433) September 8, 2024
The longevity 🟰 unmatched ✨🍷 pic.twitter.com/fvDDPwMAff
മറ്റൊരു മത്സരത്തിൽ യൂറോ ചാമ്പ്യന്മാരായ സ്പെയിൻ സ്വിറ്റ്‌സർലൻഡിനെ 4-1 ന് പരാജയപ്പെടുത്തി. സ്പെയിനിനായി ഫാബിയൻ റൂയിസ് ഇരട്ട ഗോളുകൾ നേടി.പൂൾ ഓപ്പണറിൽ സെർബിയ 0-0 ത്തിന് സ്പെയിനിനെ സമനിലയിൽ തളച്ചിരുന്നു.സ്‌റ്റേഡ് ഡി ജനീവിൽ 13 മിനിറ്റിനുള്ളിൽ സ്പെയിനിനെ ജോസെലുവും റൂയിസും 2-0 ന് മുന്നിലെത്തിചു .സ്പെയിൻ ഡിഫൻഡർ റോബിൻ ലെ നോർമണ്ടിന് 20 മിനിറ്റിനുശേഷം ചുവപ്പ് കാർഡ് തിരിച്ചടിയായി. 41 ആം മിനുട്ടിൽ സെക്കി അംദൂനി ഒരു ഗോൾ മടക്കി സ്വിറ്റ്സർലൻഡിനെ കളിയിലേക്ക് കൊണ്ടുവന്നു. 77 ആം മിനുട്ടിൽ റൂയിസ് തൻ്റെ രണ്ടാം ഗോളും വലയിലാക്കി. 80 ആം മിനുട്ടിൽ ഫെർണാ ടോറസ് സ്‌പെയിനിന്റെ നാലാം ഗോൾ നേടി വിജയം ഉറപ്പിച്ചു.
നേഷൻസ് ലീഗ് എ ഗ്രൂപ്പ് 1 പോരാട്ടത്തിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ച് നേടിയ ഗോളിൽ ക്രൊയേഷ്യ പോളണ്ടിനെതിരെ 1-0 ന് ജയം ഉറപ്പിച്ചു.തിങ്കളാഴ്ച 39 വയസ്സ് തികയുന്ന മോഡ്രിച്ച് 52-ാം മിനിറ്റിൽ മികച്ചൊരു ഫ്രീകിക്കിലൂടെ ഗോൾ നേടി വിജയം ഉറപ്പിച്ചു.നേഷൻസ് ലീഗ് ഉദ്ഘാടന മത്സരത്തിൽ പോർച്ചുഗലിനെതീരെ ക്രോയേഷ്യ പരാജയപ്പെട്ടിരുന്നു.