കോപ്പ ഡെൽ റെ സെമിഫൈനലിസ്റ്റ് ടീമുകൾ തെളിഞ്ഞു, ബാഴ്സലോണ,റയൽ മാഡ്രിഡ്, അത്‌ലറ്റിക് ബില്‍ബാവോ ഒസാസുന എന്നീ ടീമുകളാണ് സെമി ഫൈനലിൽ എത്തിചിരിക്കുന്നത്.
ബാഴ്സലോണ കഴിഞ്ഞദിവസം റയൽ സോസിഡാഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സെമിഫൈനലിൽ കടന്നിരുന്നു. ഇന്നലെ നടന്ന മാഡ്രിഡ് ഡർബിയിൽ സൂപ്പർ പോരാട്ടത്തിനൊടുവിൽ അത്‌ലറ്റിക്കോയെ റയൽ മാഡ്രിഡ് തകർത്തു. നിശ്ചിത സമയം ഓരോ ഗോളുകൾ വീതം നേടി സമനിലയിലായതിനെ തുടർന്ന് അധികസമയത്തിലാണ് വിജയിയെ തീരുമാനിച്ചത്.
എക്സ്ട്രാ ടൈമിൽ ഭൂരിഭാഗം സമയവും 10 പേരുമായി കളിച്ച അത്‌ലറ്റികോ മാഡ്രിഡ് റയൽ മാഡ്രിഡിനിതിനെതിരെ പിടിച്ചു നിൽക്കാൻ പാടുപെട്ടു, എക്സ്ട്രാ ടൈമിൽ കരിം ബെൻസിമ, വിനീഷ്യസ് എന്നിവരുടെ ഗോളുകളിലാണ് മാഡ്രിഡ് ഡർബിയിൽ റയൽ വിജയം കൈപ്പിടിയിൽ ഒതുക്കിയത്.മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വലൻസിയെ അത്‌ലറ്റിക്കോ ബിൽബാവോ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് സെമിഫൈനലിൽ എത്തി.
ഒസാസുന ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് വമ്പൻമാരായ സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കീഴടക്കിയത്. ഇതോടെ സെമിഫൈനലിലുള്ള ടീമുകൾ റയൽ മാഡ്രിഡ്, ബാഴ്സലോണ, ഒസാസുന, അത്‌ലറ്റിക്കോ ബിൽബാവോ എന്നീ ടീമുകളാണ്, സെമിഫൈനൽ നറുക്കെടുപ്പ് തിങ്കളാഴ്ച നടക്കും. സെമിഫൈനലിൽ എൽ ക്ലാസിക്കോ പോരാട്ടം ഉണ്ടാവുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്, കോപ്പ ഡെൽ റെ സെമിഫൈനൽ മത്സരങ്ങൾ രണ്ട് പാദങ്ങളിലായിട്ടാണ് നടക്കുക. രണ്ടാഴ്ചകൾക്ക് മുൻപ് സൂപ്പർ കപ്പ് ഫൈനലിൽ എൽ ക്ലാസിക്കോ പോരാട്ടം നടന്നിരുന്നു, അതിൽ ബാഴ്സലോണ റയൽ മാഡ്രിഡിനെ തകർത്തു കിരീടവും സ്വന്തമാക്കി. .