2022-ലെ ഖത്തർ ഫിഫ ലോകകപ്പ് നേടിയ അർജന്റീന ഫുട്ബോൾ ടീമിന്റെ നായകൻ ലിയോ മെസ്സിയെ സ്വന്തമാക്കിയ മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമി സൂപ്പർ താരത്തിന്റെ സൈനിങ് ഒഫീഷ്യൽ ആയി പൂർത്തീകരിക്കുകയും ആരാധകർക്ക് മുന്നിൽ പ്രസന്റേഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ലിയോ മെസ്സിയെ വരവേൽക്കാൻ മിയാമിയിൽ വലിയ ഒരു ചുവർചിത്രം ഇന്റർ മിയാമി നിർമ്മിച്ചത് ലോകശ്രദ്ധ നേടിയിരുന്നു. ലിയോ മെസ്സിയുടെ ഇന്റർ മിയാമി പ്രസന്റേഷൻ കാണാനെത്തിയ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ചിക്വി ടാപിയ അർജന്റീന ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാക്കുകൾ പങ്ക് വെക്കുകയാണ്.
മിയാമിയിലെ ലിയോ മെസ്സിയുടെ ഭീമൻ ചുവർ ചിത്രത്തിന് മുന്നിൽ നിന്ന് സംസാരിക്കുന്ന അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ചിക്വി ടാപിയ അമേരിക്കയിലെ അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഓഫീസ് മിയാമിയിൽ സ്ഥാപിച്ച ഈ ചുവർചിത്രത്തിന് അടുത്തായി പണിയുമെന്ന് പറഞ്ഞു.
Chiqui Tapia says that AFA’s office in USA and Argentine National Team’s training camp for the Copa America 2024 and World Cup 2026 will be in the same area where Messi’s new big mural in Miami is located. 🇺🇸
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 16, 2023
കൂടാതെ 2024 കോപ്പ അമേരിക്ക, 2026 ഫിഫ ലോകകപ്പ് എന്നിവയിൽ മത്സരിക്കാനൊരുങ്ങുന്ന അർജന്റീന ദേശീയ ടീമിന്റെ പരിശീലന ക്യാമ്പും ഈ ഏരിയയിൽ തന്നെ ഉണ്ടാകുമെന്ന് പറഞ്ഞു. ഏറെ പ്രതീക്ഷയോടെയാണ് നിലവിലെ ലോകചാമ്പ്യൻമാരായ മെസ്സിയുടെ അർജന്റീന അടുത്ത ഇന്റർനാഷണൽ ടൂർണമെന്റുകളെ സമീപിക്കുന്നത്.