ഐഎസ്എൽ ആരംഭിക്കാൻ നാല് നാൾ ബാക്കി നിൽക്കെ നാട്ടിലേക്ക് മടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് തിരികെ പോയിരിക്കുകയാണ്. ഐഎസ്എൽ 2024/25 സീസൺ ആരംഭിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 13-ന് ഐഎസ്എൽ കിക്കോഫ് ആകുമ്പോൾ, സെപ്റ്റംബർ 15 ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ലൂണക്ക്‌ ടീമിന്റെ ആദ്യ ഐഎസ്എൽ മത്സരം നഷ്ടമായേക്കും. വ്യക്തിപരമായ കാരണം കൊണ്ട് അഡ്രിയാൻ ലൂണ അദ്ദേഹത്തിന്റെ നാട്ടിലേക്ക് പോകും എന്ന കാര്യം നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ അപ്ഡേറ്റ് ഔദ്യോഗികമായി പങ്കുവെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. തന്റെ കുഞ്ഞിന്റെ ജന്മസമയത്ത് തന്റെ സാന്നിധ്യം അറിയിക്കാനാണ് അഡ്രിയാൻ ലൂണ നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്. തങ്ങളുടെ പ്രധാന കളിക്കാരൻ ആയിരുന്നിട്ടും അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ മാനിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഈ അവധി നൽകുകയായിരുന്നു.

“ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക്‌ അദ്ദേഹത്തിന്റെ കുഞ്ഞിന്റെ ജനനത്തിൽ പങ്കെടുക്കാൻ വ്യക്തിഗത അവധി അനുവദിച്ചു. അദ്ദേഹം കൊച്ചിയിൽ തിരിച്ചെത്തി, അടുത്ത ആഴ്ച ആദ്യം ടീമിനൊപ്പം ചേരും,” കേരള ബ്ലാസ്റ്റേഴ്സ് പുറത്തിറക്കിയ പ്രസ്താവന. എന്നാൽ, കൃത്യമായി ഏത് ദിവസമായിരിക്കും താരം തിരിച്ചെത്തുക എന്ന കാര്യത്തിൽ വ്യക്തത ഇല്ല. അതേസമയം, സെപ്റ്റംബർ 15-നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. പഞ്ചാബ് എഫ്സിക്കെതിരെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മഞ്ഞപ്പട ഇറങ്ങുമ്പോൾ, നായകൻ ടീമിൽ ഉണ്ടാകില്ലേ എന്ന ആശങ്ക ഇപ്പോൾ ആരാധകർക്കിടയിൽ ഉണ്ട്.

നിലവിൽ ലഭിക്കുന്ന അപ്ഡേറ്റുകൾ പ്രകാരം താരം ലഭ്യമായേക്കില്ല. എന്നാൽ, അഡ്രിയാൻ ലൂണ അദ്ദേഹത്തിന്റെ മടങ്ങിവരവ് വേഗത്തിൽ ആക്കിയാൽ, ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ആം ബാൻഡ് ഉറുഗ്വായൻ സൂപ്പർ താരം തന്നെ അണിയും. ഇക്കാര്യത്തിൽ കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.

kerala blasters
Comments (0)
Add Comment