എല്‍ ക്ലാസിക്കോയില്‍ യല്‍ മാഡ്രിഡിനെ വീഴ്‌ത്തി ബാഴ്‌സലോണ |  FC Barcelona

എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെതിരെ വമ്പൻ ജയവുമായി ബാഴ്സലോണ.സാന്‍റിയാഗോ ബെര്‍ണബ്യൂവിലെത്തിയ കറ്റാലൻ പട എതിരില്ലാത്ത നാല് ഗോളുകളുടെ ജയവുമായാണ് മടങ്ങിയത്. സൂപ്പര്‍ സ്ട്രൈക്കര്‍ ലെവൻഡോസ്‌കി ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ യുവതാരം ലമീൻ യമാല്‍, റാഫീഞ്ഞ എന്നിവരും ഗോൾ നേടി.

ഒരു വർഷത്തിനിടെ സ്പാനിഷ് ചാമ്പ്യൻമാരുടെ ആദ്യ ലാ ലിഗ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു.ആദ്യ ക്ലാസിക്കോ മത്സരത്തിൽ മാഡ്രിഡ് സൂപ്പർതാരം കൈലിയൻ എംബാപ്പെക്ക് തിളങ്ങാൻ സാധിച്ചില്ല.കറ്റാലൻ ഭീമൻമാരുടെ എക്കാലത്തെയും റെക്കോർഡിനേക്കാൾ ഒരു ഗെയിം കുറവുള്ള ലാ ലിഗയിൽ മാഡ്രിഡിൻ്റെ 42 മത്സരങ്ങളുടെ അപരാജിത സ്ട്രീക്ക് ബാഴ്‌സലോണ തകർത്തു, അവരുടെ വിജയത്തിന് കൂടുതൽ തിളക്കം നൽകി.“ഇത് ഒരു കഠിനമായ നിമിഷമാണ്, നിങ്ങൾ ഒരു കളി തോൽക്കുമ്പോൾ, പ്രത്യേകിച്ച് തോൽവിയറിയാത്ത നിരവധി നിമിഷങ്ങളിലൂടെ കടന്നു പോവുമ്പോൾ ” മാഡ്രിഡ് കോച്ച് കാർലോ ആൻസലോട്ടി സമ്മതിച്ചു.

ഹാൻസി ഫ്ലിക്ക് വെറും മാസങ്ങൾക്കുള്ളിൽ ബാഴ്‌സലോണയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ്.നാല് ക്ലാസിക്കോ തോൽവികളുടെ ഓട്ടം അവസാനിപ്പിക്കാൻ ബാഴ്‌സലോണയ്ക്ക് സാധിക്കുകയും ചെയ്തു.30-ാം മിനിറ്റില്‍ എംബാപ്പെ സ്കോര്‍ ചെയ്‌തെങ്കിലും ബാഴ്‌സയുടെ ഓഫ്‌സൈഡ് ട്രാപ്പില്‍ താരം വീണതുകൊണ്ട് വാര്‍ പരിശോധനയില്‍ ഗോള്‍ അനുവദിച്ചിരുന്നില്ല. 54-ാം മിനിറ്റിലാണ് ബാഴ്‌സലോണ ആദ്യ ഗോൾ നേടിയത്.റോബര്‍ട്ടോ ലെവൻഡോസ്‌കിയാണ് ഗോൾ നേടിയത്.രണ്ട് മിനുട്ടിനു ശേഷം ഇടതുവിങ്ങിൽ നിന്നും ബാല്‍ഡെ നല്‍കിയ തകര്‍പ്പൻ ക്രോസിൽ നിന്നും നേടിയ ഗോളിൽ ലെവെൻഡോസ്‌കി ലീഡ് ഇരട്ടിയാക്കി.11 മത്സരങ്ങളിൽ താരത്തിന്റെ 14-ാം ലീഗ് ഗോൾ ആയിരുന്നു അത്.

മാഡ്രിഡ് ഒരു വഴി കണ്ടെത്താൻ പാടുപെടുന്നതിനിടയിൽ എംബാപ്പെ നേടിയ രണ്ടാം ഗോളും ഓഫ്‌സൈഡായി.തൻ്റെ ഹാട്രിക്ക് തികയ്ക്കാനുള്ള രണ്ട് സുവർണാവസരങ്ങൾ ലെവൻഡോവ്‌സ്‌കി കളഞ്ഞു.സ്‌പെയിനിൻ്റെ യൂറോ 2024 താരം യമൽ ബാഴ്‌സലോണയുടെ മൂണാണ് ഗോൾ നേടി.റാഫീഞ്ഞ നല്‍കിയ പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ.84-ാം മിനിറ്റില്‍ റാഫിൻഹയിലൂടെ ബാഴ്സ നാലാം ഗോൾ നേടി വിജയം പൂർത്തിയാക്കി.ലാ ലിഗ പോയിന്‍റ് പട്ടികയില്‍ 30 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് ലീഡ് ഉയര്‍ത്താൻ ബാഴ്‌സലോണയ്‌ക്കായി. രണ്ടാം സ്ഥാനത്തുള്ള റയലിന് 24 പോയിന്‍റാണുള്ളത്.

Comments (0)
Add Comment