ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നിരാശ ,2023ലെ മികച്ച ഏഷ്യൻ ഫുട്ബാളറായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം | Cristiano Ronaldo

അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരാജയപ്പെടുത്തി 2023 ലെ ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ടോട്ടൻഹാമിന്റെ ദക്ഷിണ കൊറിയൻ ഫോർവേഡ് ഹ്യൂങ്-മിൻ സൺ.ക്ലബ്ബിനും രാജ്യത്തിനും വേണ്ടിയുള്ള മികച്ച സീസണിന് ശേഷം ടോട്ടൻഹാം ഹോട്സ്പർ താരം തുടർച്ചയായ ഏഴാം വർഷവും അവാർഡ് നേടി.

ഏഷ്യൻ ക്ലബ്ബിനോ രാജ്യത്തിനോ വേണ്ടി കളിക്കുന്ന മികച്ച താരത്തിന് ടൈറ്റൻ സ്‌പോർട്‌സ് നൽകുന്ന ഏഷ്യയിലെ മികച്ച ഫുട്‌ബോളർക്കുള്ള പുരസ്‌കാരം. അവാർഡിന്റെ ആദ്യ പതിപ്പ് 2013 ൽ ആയിരുന്നു.സൺ ഒമ്പത് തവണ ഇത് നേടി, കഴിഞ്ഞ ഏഴ് വര്ഷം തുടർച്ചയായി നേടുകയും ചെയ്തു.2023 ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അൽ നാസറിലേക്ക് മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയകരമായ വർഷം ആസ്വദിച്ചു.

2023-ൽ ക്ലബ്ബിനും രാജ്യത്തിനുമായി 53 ഗോളുകൾ നേടി ടോപ് സ്‌കോററായി ഈ വർഷം പൂർത്തിയാക്കാൻ 38-കാരന് കഴിഞ്ഞു.ഈ സീസണിൽ, 18 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളും ഒമ്പത് അസിസ്റ്റുകളും നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിലെ ഗോൾ സ്കോറിംഗ് ചാർട്ടിൽ ഒന്നാമതാണ്.എന്നാൽ, പോർചുഗീസ് താരത്തിന്‍റെ ഈ പ്രകടനം ഏഷ്യയിലെ മികച്ച ഫുട്ബാളാകാൻ മാത്രം മതിയായില്ല. മികച്ച ഫുട്ബാൾ താരത്തിനുള്ള വോട്ടെടുപ്പിൽ 17.06 ശതമാനം വോട്ടുകൾ നേടി മൂന്നാമതാണ് ക്രിസ്റ്റ്യാനോ ഫിനിഷ് ചെയ്തത്. ബയേൺ മ്യൂണിക്കിന്‍റെ കൊറിയൻ പ്രതിരോധ താരം കിം മിൻ ജെ 19.54 ശതമാനം വോട്ടുകൾ നേടി രണ്ടാമതെത്തി.

സൺ 22.9 ശതമാനം വോട്ടുകളാണ് നേടിയത്.എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള ദക്ഷിണ കൊറിയൻ ടീമിനൊപ്പം സോണും കിമ്മും ഖത്തറിലാണ്. ബഹ്‌റൈനെതിരെ മികച്ച വിജയത്തോടെ ഗ്രൂപ്പ് ഘട്ടം ആരംഭിച്ച അവർ കിരീടം നേടാനുള്ള ഫേവറിറ്റുകളിലൊന്നാണ്.2013-ൽ ആദ്യത്തെ പുരസ്‌കാരം നേടിയത് ജാപ്പനീസ് താരമായ കെയ്‌സുകെ ഹോണ്ടയായിരുന്നു.2016-ൽ ഷിൻജി ഒകാസാക്കിയും പുരസ്‌കാരം നേടിയിരുന്നു.

Comments (0)
Add Comment