ആൻഫീൽഡിൽ ലിവര്പൂളിനെ തളച്ച് ആഴ്‌സണൽ : ടോട്ടൻഹാമിന്‌ ജയം : ബാഴ്‌സയെ പിന്നിലാക്കി അത്ലറ്റിക്കോ മാഡ്രിഡ് : ഇന്റർ മിലാൻ : നാപോളിയെ വീഴ്ത്തി റോമ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന കരുത്തന്മാരുടെ പോരാട്ടത്തിൽ സമനില. ആൻഫീൽഡിൽ ലിവർപൂളും ആഴ്സണലും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. സമനിലയോടെ ആഴ്‌സണൽ ഒന്നാം സ്ഥാനം നിലനിർത്തി ,18 മത്സരങ്ങളിൽ നിന്ന് 40 പോയിന്റാണുള്ളത്. അത്രയും മത്സരങ്ങളിൽ നിന്നും 39 പോയിന്റ് നേടി ആഴ്‌സണൽ രണ്ടാം സ്ഥാനത്താണ്.ആസ്റ്റൺ വില്ലക്കും 39 പോയിന്റ് ഉണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ ലിവർപൂൾ മുന്നിലാണ്.

2012 മുതൽ ആൻഫീൽഡിൽ നടന്ന ഒരു ലീഗ് മത്സരത്തിൽ പോലും വിജയിക്കാൻ ആഴ്സണലിന്‌ സാധിച്ചിട്ടില്ല.കഴിഞ്ഞ 14 സീസണുകളിൽ 10 സീസണുകളിലും ക്രിസ്മസ് ദിനത്തിലെ ടേബിൾ ടോപ്പേഴ്‌സ് കിരീടം നേടിയിട്ടുണ്ട്. ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി അഞ്ചാം സ്ഥാനത്താണ്, എന്നാൽ ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്.നാലാം മിനിറ്റിൽ ഗബ്രിയേലിന്റ ഹെഡ്ഡർ ഗോളിലൂടെ ആഴ്‌സണൽ ലീഡ് നേടി.29-ാം മിനിറ്റിൽ ട്രെന്റ് അലക്‌സാണ്ടർ-അർനോൾഡ് നൽകിയ ലോങ്ങ് പാസിൽ നിന്നും മുഹമ്മദ് സലാ ലിവർപൂളിന്റെ സമനില ഗോൾ നേടി. പ്രീമിയർ ലീഗിലെ താരത്തിന്റെ 151-ാമത്തെ ഗോളായിരുന്നു. രണ്ടാം പകുതിയിൽ ഇരു ടീമുകളും കഠിനമായി ശ്രമിച്ചെങ്കിലും വിജയ ഗോൾ മാത്രം പിറന്നില്ല.

മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എവർട്ടനെ പരാജയപ്പെടുത്തി ടോട്ടൻഹാം ഹോട്‌സ്‌പർ. 20 മിനിറ്റിനുള്ളിൽ റിച്ചാർലിസണിന്റെയും സൺ ഹ്യൂങ്-മിന്നിന്റെയും ഗോളുകൾ സ്‌പർസ് 2-0 ന് മുന്നിലെത്തി.രണ്ടാം പകുതിയിൽ ആന്ദ്രേ ഗോമസ് എവർട്ടണിന്റെ ആശ്വാസ ഗോൾ നേടി.ഒരു ഗോളും വഴങ്ങാതെ തുടർച്ചയായി നാല് ലീഗ് വിജയങ്ങളുടെ ഓട്ടത്തിലാണ് എവർട്ടൻ മത്സരത്തിനിറങ്ങിയത്. എന്നാൽ സമീപ വർഷങ്ങളിൽ സ്പർസിനെതിരായ അവരുടെ മോശം ഫോമിനെക്കുറിച്ച് എല്ലാവർക്കും അറിയാം, അവരുടെ അവസാന 21 മീറ്റിംഗുകളിൽ ഒന്നിൽ മാത്രം വിജയിച്ചു, 10 എണ്ണം സമനിലയിൽ ആയി.

9 ആം മിനുട്ടിൽ ബ്രണ്ണൻ ജോൺസന്റെ ഒരു ലോ ക്രോസ് മുൻ എവർട്ടോണിയൻ റിച്ചാർലിസൺ ഗോളാക്കി മാറ്റി.നവംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് 3-0ന് തോറ്റതിന് ശേഷം എവർട്ടൺ വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്18 ആം മിനുട്ടിൽ സൺ ടോട്ടൻഹാമിന്റെ രണ്ടാം ഗോൾ നേടി.2022 മെയ് മാസത്തിനു ശേഷമുള്ള തന്റെ ആദ്യ മത്സരത്തിൽ ഇറങ്ങിയ ഗോമസ്82 മിനിറ്റിനുശേഷം സ്കോർ 2-1 ആക്കി

രണ്ടാം പകുതിയിൽ മാർക്കോസ് ലോറെന്റെ നേടിയ ഗോളിൽ സെവിയ്യയെ 1-0ന് പരാജയപ്പെടുത്തി അത്‌ലറ്റിക്കോ മാഡ്രിഡ്. വിജയത്തോടെ ബാഴ്‌സലോണയെ മറികടന്ന് മൂന്നാം സ്ഥാനം തിരിച്ചു പിടിക്കുകയും ചെയ്തു.ഡീഗോ സിമിയോണിയുടെ ടീം 38 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്‌ക്കൊപ്പമാണ് ,ഗോൾ ശരാശരിയിൽ അത്ലറ്റികോ മുന്നിലാണ്.തങ്ങളുടെ അവസാന മത്സരത്തിലെന്നപോലെ 70-ാം മിനിറ്റിൽ അത്‌ലറ്റിക്കോ 10 പേരായി ചുരുങ്ങി.നാല് മിനിറ്റ് മാത്രം കളത്തിലിറങ്ങിയ ഡിഫൻഡർ കാഗ്ലർ സോയുങ്കു ലൂക്കാസ് ഒകാംപോസിനെതിരെയുള്ള ടാക്കിളിന് ചുവപ്പ് കാർഡ് വാങ്ങി.രണ്ടാം സ്ഥാനക്കാരായ ജിറോണയുമായാണ് അത്‌ലറ്റിക്കോ അടുത്ത മത്സരം.

യാൻ ബിസെക്കിന്റെയും നിക്കോളോ ബരെല്ലയുടെയും ഗോളുകൾ സെരി എയിൽ ലെച്ചക്കെതിരേ ഇന്റർ മിലാന് 2-0 ത്തിന്റെ വിജയം നേടിക്കൊടുത്തു.ശനിയാഴ്ച ഫ്രോസിനോണിനെ 2-1ന് തോൽപിച്ച യുവന്റസിനേക്കാൾ നാല് പോയിന്റ് മുന്നിലാണ് ഇന്റർ മിലാൻ.17 കളികളിൽ 44 പോയിന്റുമായി ഇന്റർ ലീഡ് ചെയ്യുന്നു. 20 പോയിന്റുമായി ലെക്സെ 12-ാം സ്ഥാനത്ത് തുടർന്നു.43-ാം മിനിറ്റിൽ ഹകൻ കാൽഹാനോഗ്ലു തൊടുത്തുവിട്ട ഫ്രീകിക്ക് ഹെഡ് ചെയ്‌ത് യാൻ ബിസെക്ക് ക്ലബിനായി തന്റെ ആദ്യ ഗോൾ നേടി.78-ാം മിനിറ്റിൽ ബരെല്ല രണ്ടാം ഗോൾ നേടി ഇന്ററിന്റെ വിജയമുറപ്പിച്ചു.സിമോൺ ഇൻസാഗിയുടെ ടീം ഇപ്പോൾ 11 സീരി എ ഗെയിമുകളിൽ തോൽവി അറിഞ്ഞിട്ടില്ല. ആറ് മത്സരങ്ങളിൽ ലെച്ച ആദ്യമായി തോറ്റു.

ലോറെൻസോ പെല്ലെഗ്രിനിയുടെയും റൊമേലു ലുക്കാക്കുവിൻറെയും ഗോളിൽ നാപ്പോളിക്കെതിരെ രണ്ടു ഗോളിന്റെ വിജയവുമായി എഎസ് റോമ (2-0).28 പോയിന്റുമായി റോമ ആറാം സ്ഥാനത്തേക്ക് ഉയർന്നു, ഏഴാം സ്ഥാനത്തേക്ക് വീണ നാപോളിയെക്കാൾ ഒരു പോയിന്റ് മുന്നിലാണ്.നവംബറിൽ റൂഡി ഗാർസിയയിൽ നിന്ന് ചുമതലയേറ്റ ശേഷം വാൾട്ടർ മസ്സാരി ഇപ്പോൾ എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് മത്സരങ്ങളിൽ പരാജയപ്പെട്ടു.

66-ാം മിനിറ്റിൽ നിക്കോള സാലെവ്‌സ്‌കി ചുവപ്പ് കാർഡ് കണ്ടതോടെ ചാമ്പ്യൻമാരായ നാപ്പോളി 10 പേരായി ചുരുങ്ങി. 76 ആം മിനുട്ടിൽ ആണ് പെല്ലെഗ്രിനിയുടെ ഗോൾ പിറക്കുന്നത്.86-ാം മിനിറ്റിൽ ഒസിംഹെൻ രണ്ടാം മഞ്ഞക്കാർഡ് കണ്ടതോടെ ന;നാപോളി 9 പേരായി ചുരുങ്ങി. ഇന്ജുറ്റി ടൈമിൽ റൊമേലു ലുക്കാക്കു രണ്ടാം ഗോൾ നേടി.

Comments (0)
Add Comment