ഫിഫ വേൾഡ് കപ്പ് ജേതാവായ ലിയാൻഡ്രോ പരേഡസിന്റെ അടുത്ത ക്ലബ്ബ് ഏതാണെന്ന് അറിയാനുള്ള ആകാംക്ഷയിലും കാത്തിരിപ്പിലും ആണ് അർജന്റീനയുടെയും പരേഡസിന്റെയും ആരാധകർ. പി എസ് ജി വിട്ടുകൊണ്ട് ഫ്രീ ഏജന്റ് ആയ താരം ഇനി ഏത് ക്ലബ്ബിലാണ് കളിക്കുക എന്ന് ഈ ട്രാൻസ്ഫർ വിൻഡോയിൽ തീരുമാനമാകും.
തുർക്കി, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഓഫറുകൾ വന്നെങ്കിലും താരത്തിന്റെ കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനത്തിലെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പരേഡസിനെ ബന്ധപ്പെട്ടിരിക്കുകയാണ് ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമ. റോമയിലേക്ക് മടങ്ങാൻ പരേഡസിന് ആഗ്രഹം ഉണ്ടെന്നും വരുംദിവസങ്ങളിൽ താരവും ക്ലബ്ബും തമ്മിലുള്ള ചർച്ചകൾക്ക് തുടക്കം ആകും എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്.
ട്രാൻസ്ഫർ മാർക്കറ്റിലെ മറ്റൊരു ട്രാൻസ്ഫർ വാർത്തയാണ് അർജന്റീന താരമായ നിക്കോ ഗോൻസാലസിന്റേത്. സൂപ്പർ താരത്തിനു വേണ്ടി ഇറ്റാലിയൻ ക്ലബ്ബായ ഫിയോറന്റിനെയെ പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രന്റ്ഫോർഡ് സമീപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ, ഫിയോറന്റീന താരമായ നിക്കോ ഗോൻസാലസിനു വേണ്ടി 30 മില്യണിന്റെ ഒഫീഷ്യൽ ഓഫർ ബ്രന്റ്ഫോർഡ് നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
(🌕) JUST IN: Brentford have made a €30M formal proposal to Fiorentina for Nico González. @FabrizioRomano @jaydmharris 🚨🏴 pic.twitter.com/KKr4SVFnLn
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 8, 2023
അതേസമയം അർജന്റീന ഫുട്ബോൾ ക്ലബ്ബായ റിവർ പ്ലേറ്റിൽ നിന്നും ലൂക്കാസ് ബെൽട്രാനിനെ സ്വന്തമാക്കാൻ ആഗ്രഹം വ്യക്തമാക്കി ചർച്ചകൾ നടത്തുകയാണ് ഇറ്റാലിയൻ ക്ലബ്ബായ ഫിയോറന്റീന. 22 വയസ്സ് മാത്രം പ്രായമുള്ള താരം മുന്നേറ്റനിരയിലാണ് കളിക്കുന്നത്, റിവർ പ്ലേറ്റിനു വേണ്ടി 2023-ൽ 8 മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും ഒരു അസിസ്റ്റുമാണ് താരം സ്വന്തമാക്കിയത്.
(🌕) Fiorentina are in advanced talks with River Plate to sign Lucas Beltran. @FabrizioRomano 🟣🇦🇷 pic.twitter.com/zXcL6fRwev
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 7, 2023