പാരീസ് ഒളിമ്പിക്സിൽ ആദ്യ ജയം സ്വന്തമാക്കി അര്ജന്റീന. ഇന്ന് നടന്ന മത്സരത്തിൽ ഇറാഖിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അര്ജന്റിന പരാജയപ്പെടുത്തി. തിയാഗോ അൽമാഡ, ലൂസിയാനോ ഗോണ്ടൗ, ഇക്വി ഫെർണാണ്ടസ് എന്നിവരാണ് അർജന്റീനക്കായി സ്കോർ ചെയ്തത്.
ഹാവിയർ മഷറാനോ ആദ്യ ഇലവനിൽ കൊണ്ട് വന്ന ഇക്വി ഫെർണാണ്ടസ് ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു.ഹൂലിയൻ ആൽവരസ് രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് തിളങ്ങി. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട അർജന്റീന ഈ മത്സരത്തിൽ വിജയിച്ചതോടെ ക്വാർട്ടർ സാധ്യതകൾ നിലനിർത്തി. മത്സരത്തിൽ 13 ആം മിനുട്ടിൽ ജൂലിയൻ അൽവാരസ് നൽകിയ പാസിൽ നിന്നും തിയാഗോ അൽമാഡ അർജന്റീനയുടെ ഗോൾ നേടി.
EQUI FERNÁNDEZ! THIS GOAL FOR ARGENTINA! 🥇🇦🇷pic.twitter.com/pPvvPzMvPZ
— Roy Nemer (@RoyNemer) July 27, 2024
അർജൻ്റീന കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാനായില്ല. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഇറാഖ് സമനില നേടി. 62 ആം മിനുട്ടിൽ അര്ജന്റിന ലീഡ് നേടി. ലൂസിയാനോ ഗോണ്ടൗ ഹെഡ്ഡറിലൂടെ അർജൻ്റീനയ്ക്ക് 2-1 ലീഡ് നൽകി. 85 ആം മിനുട്ടിൽ പെനാൽറ്റി ഏരിയയുടെ പുറത്ത് ഇക്വി ഫെർണാണ്ടസ് പന്ത് സ്വീകരിക്കുകയും തകർപ്പൻ ഗോൾ നേടുകയും ചെയ്തു.അർജൻ്റീന ഇപ്പോൾ മൂന്ന് പോയിൻറാണ്, ചൊവ്വാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഉക്രെയ്നുമായി ഏറ്റുമുട്ടും.