റിയാദിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അൽ നാസർ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് അൽ ഐനിനെ പരാജയപ്പെടുത്തി. അൽ നാസറിനായി ടാലിസ്കാ ഇരട്ട ഗോളുകളും ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്കോർ ഷീറ്റിൽ ഇടം കണ്ടെത്തി.
കോണ്ടിനെൻ്റൽ ചാമ്പ്യൻഷിപ്പിൻ്റെ ലീഗ് ഘട്ടത്തിലെ നാല് മത്സരങ്ങളിൽ അൽ നാസറിൻ്റെ മൂന്നാമത്തെ വിജയമായിരുന്നു ഇത്.കിഴക്കൻ ഏഷ്യയിലെ 12 ടീമുകളുള്ള ഗ്രൂപ്പുകളിലെ ആദ്യ എട്ട് സ്ഥാനക്കാർ മാർച്ചിൽ അവസാന 16-ലേക്ക് മുന്നേറും. മത്സരത്തിൽ അഞ്ചാം മിനിറ്റിൽ ആൻഡേഴ്സൺ ടാലിസ്ക ആതിഥേയ ടീമിനെ മുന്നിലെത്തിച്ചു.
Al Nassr 𝑪𝑹𝑼𝑺𝑯 reigning Asian 🆑 holders Al Ain 🤩💪 pic.twitter.com/0qPEVEW4hL
— 433 (@433) November 5, 2024
26 ആം മിനുട്ടിൽ നിന്ന് സാദിയോ മാനെയുടെ ഷോട്ട് ഈസ തെറിപ്പിച്ചപ്പോൾ റൊണാൾഡോ ലീഡ് ഇരട്ടിയാക്കി. 37 ആം മിനുട്ടിൽ ബ്രസീലിയൻ വിങ്ങർ ആഞ്ചലോ ഗബ്രിയേൽ ഇടതുവശത്ത് നിന്ന് എടുത്ത ഷോട്ട് ഫാബിയോ കാർഡോസോയുടെ ഡിഫ്ലെക്ഷനിൽ സ്വന്തം പോസ്റ്റിൽ കയറി. 56 ആം മിനുട്ടിൽ അൽ ഐൻ ഒരു ഗോൾ മടക്കി. 81 ആം മിനുട്ടിൽ വെസ്ലി അൽ നാസറിന്റെ നാലാം ഗോൾ നേടി.
ഇഞ്ചുറി ടൈമിൽ ടാലിസ്കാ അൽ നാസറിന്റെ അഞ്ചാം ഗോൾ നേടി . അൽ ഐനിന്റെ തുടർച്ചയായ മൂന്നാം തോൽവി മാനേജർ ഹെർനാൻ ക്രെസ്പോയുടെ മേലുള്ള സമ്മർദ്ദം വർധിപ്പിച്ചു, മേയിൽ ക്ലബ്ബിനെ 21 വർഷത്തിനിടെ ആദ്യ ഏഷ്യൻ കിരീടത്തിലേക്ക് നയിച്ചിരുന്നു.