ആവർത്തിക്കപ്പെടാൻ സാധ്യതയില്ലാത്ത നിമിഷങ്ങളെന്ന് ബാലൻ ഡി ഓർ ജേതാവ് |Lionel Messi
ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൻഡിയോർ പുരസ്കാരം ഇത്തവണ സ്വന്തമാക്കിയത് ലിയോ മെസ്സിയും ഐറ്റാന ബോൺമാറ്റിയുമാണ്. ഇന്റർ മിയാമിയുടെ താരമായ ലിയോ മെസ്സിയേ അർജന്റീനക്കൊപ്പം ഫിഫ വേൾഡ് കപ്പ് നേടിയത് ഉൾപ്പെടെയുള്ള നേട്ടങ്ങളാണ് ബാലൻ ഡി ഓർ നേട്ടത്തിലേക്ക് നയിച്ചത്.
എഫ് സി ബാഴ്സലോണയുടെ സ്പാനിഷ് താരമായ ഐറ്റാന ബോൺമാറ്റിയാണ് ലോകത്തിലെ ഏറ്റവും മികച്ച വനിത താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ബാലൻ ഡി ഓർ അവാർഡ് ഏറ്റുവാങ്ങിയതിനു ശേഷം മുൻ ബാഴ്സലോണ താരമായ ലിയോ മെസ്സിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഐറ്റാന ബോൺമാറ്റി. ലിയോ മെസ്സിക്കൊപ്പം ബാലൻഡിയോർ പുരസ്കാരം പിടിച്ചുനിൽക്കുന്ന നിമിഷം ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണെന്നാണ് സ്പാനിഷ് താരം പറഞ്ഞത്.
Aitana Bonmatí: I" wanted a photo with Messi. It was a unique moment that may not be repeated. I remember when I was young, I used to watch Messi get his firsts Ballon d'Ors and I never imagined that I would win it alongside him. This picture makes me happy." pic.twitter.com/xRMORA5Rft
— Barça Universal (@BarcaUniversal) November 2, 2023
” എനിക്ക് ലിയോ മെസ്സിയുടെ കൂടെ ഒരു ഫോട്ടോ വേണമായിരുന്നു. ആവർത്തിക്കപ്പെടാൻ സാധ്യതയില്ലാത്ത ഒരു അതുല്യ നിമിഷം എനിക്ക് ലഭിച്ചു. എന്റെ ചെറുപ്പത്തിൽ ലിയോ മെസ്സി ആദ്യ ബാലൻ ഡി ഓർ അവാർഡ് വാങ്ങുന്നത് ഞാൻ കണ്ടിരുന്നു, പക്ഷേ ലിയോ മെസ്സിക്കൊപ്പം ബാലൻഡിയോർ അവാർഡ് വിജയിക്കാൻ ആവുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ലിയോ മെസ്സിക്കൊപ്പമുള്ള ഈ ചിത്രം എന്നെ വല്ലാതെ ആനന്ദിപ്പിക്കുന്നു. ഈ നിമിഷങ്ങൾ എന്റെ ജീവിതത്തിലെ അഭിമാനകരമായ നിമിഷങ്ങളാണ്.” – ഐറ്റാന ബോൺമാറ്റി പറഞ്ഞു.
Leo Messi showing his 8th Ballon d’Or to the Inter Miami Academy players. 😍pic.twitter.com/AThwZtnNw2
— Leo Messi 🔟 Fan Club (@WeAreMessi) November 3, 2023
തന്റെ കരിയറിലെ എട്ടാമത് ബാലൻ ഡി ഓര് പുരസ്കാരവും സ്വന്തമാക്കിയ ലിയോ മെസ്സി ചരിത്രനേട്ടവുമായാണ് തന്റെ കരിയറിലെ അവസാന വർഷങ്ങൾ പിന്നിടുന്നത്. അർജന്റീനക്കൊപ്പം ഫിഫ വേൾഡ് കപ്പ് ഉൾപ്പെടെയുള്ള മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ ലിയോ മെസ്സി നിലവിൽ അമേരിക്കൻ ഫുട്ബോൾ ക്ലബ് ആയ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.
Aitana Bonmati & Lionel Messi 🏆🏆
— ESPN FC (@ESPNFC) October 30, 2023
This is Barca heritage ❤️💙 pic.twitter.com/HHq17lYEVi