ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബായ പാരീസ് സെന്റ് ജർമയിനുമായുള്ള കരാർ അവസാനിച്ചുകൊണ്ട് പുതിയ തട്ടകമായി അമേരിക്കൻ ഫുട്ബോൾ ക്ലബ് ആയ ഇന്റർമിയാമിയെ തിരഞ്ഞെടുത്ത ലിയോ മെസ്സി ഇതിനകം മേജർ സോക്കർ ലീഗ് ക്ലബ്ബിനു വേണ്ടിയുള്ള അരങ്ങേറ്റം മത്സരങ്ങൾ കളിച്ചു കഴിഞ്ഞു.
ലിയോ മെസ്സി വരുന്നതിനുമുമ്പ് മേജർ സോക്കർ ലീഗിന്റെ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തും രണ്ടുമാസത്തോളമായി ഒരു മത്സരം പോലും വിജയിക്കാതെ ബുദ്ധിമുട്ടുന്ന ഇന്റർമിയാമി ടീമിനെ ലിയോ മെസ്സിയുടെ വരവിന് ശേഷം വിജയങ്ങളിലേക്ക് നയിക്കുകയാണ് അർജന്റീനയുടെ ലോക ചാമ്പ്യൻ കൂടിയായ ലിയോ മെസ്സി.
Jordi Alba ➡️ Lionel Messi.
Just like old times 🔥 pic.twitter.com/rGWda8YWL5
— ESPN FC (@ESPNFC) August 7, 2023
ഇന്റർമിയാമി ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച് നാല് മത്സരങ്ങൾ പിന്നിടുമ്പോൾ തന്നെ ലിയോ മെസ്സി തകർപ്പൻ ഫോമിൽ അമേരിക്കയിൽ നിറഞ്ഞാടുകയാണ്. ഇന്റർമിയാമി ജഴ്സിയിൽ വെറും നാല് മത്സരങ്ങളിൽ കളിച്ച ലിയോ മെസ്സി രണ്ടു മനോഹര ഫ്രീ കിക്ക് ഗോളുകൾ ഉൾപ്പെടെ 7 ഗോളുകൾ സ്കോർ ചെയ്ത് ഒരു അസിസ്റ്റും തന്റെ പേരിൽ സ്വന്തമാക്കിയിട്ടുണ്ട്. നാലു മത്സരങ്ങളിലും തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കാനും ലിയോ മെസ്സിക്ക് കഴിഞ്ഞു.
LIONEL MESSI, OUT OF THIS WORLD 💫 @LeaguesCup @MLS pic.twitter.com/hA5G9nltNG
— 433 (@433) August 7, 2023
ഇന്ന് നടന്ന ലീഗ് കപ്പിൽ ഇന്റർമിയാമിയെ തോൽപ്പിക്കുമെന്ന് സ്വപ്നം കണ്ട എഫ് സി ഡാലസിനെ അവസാനനിമിഷങ്ങളിൽ നേടുന്ന ലിയോ മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് ഗോളുകൊണ്ട് സമനില പിടിക്കുകയും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ച് ഇന്റർ മിയാമി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടുകയും പെനാൽറ്റി ഷൂട്ടൗട്ടിൽ കിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്ത മെസ്സി തന്നെയാണ് ഇന്റർമിയാമിയെ മുന്നോട്ടു നയിച്ചത്.
4 games
7 goals
1 assist..and it continues 😉🐐 pic.twitter.com/bUlGkO6rR3
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 7, 2023
തന്റെ വരവിന് മുമ്പ് ഒന്നുമല്ലാതിരുന്ന ഇന്റർമിയാമി ടീമിനെ നായകസ്ഥാനം ഏറ്റെടുത്ത് മുന്നോട്ട് നയിക്കുന്ന ലിയോ മെസ്സിയിലാണ് ഇന്റർമിയാമിയുടെ സീസണിലെ പ്രതീക്ഷകൾ, നിലവിൽ മേജർ സോക്കർ ലീഗിന്റെ പോയിന്റ് ടേബിൾ അവസാന സ്ഥാനത്തുള്ള ഇന്റർമിയാമിയെ മുന്നറികളിൽ എത്തിക്കുക എന്നത് ലിയോ മെസ്സിയെ സംബന്ധിച്ച് വളരെ കടുപ്പമേറിയ വെല്ലുവിളിയായാണ് കാണപ്പെടുന്നത്