കിരീടത്തിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്‌നേഹം തിരികെ നൽകാനൊരുങ്ങി അഡ്രിയാൻ ലൂണ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായാണ് ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണയെ കണക്കാക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സിൻ്റെ വിജയത്തിൻ്റെ പര്യായമായി മാറിയിരിക്കുകയാണ് അഡ്രിയാൻ ലൂണ. അദ്ദേഹത്തിന്റെ സ്വാധീനം വെറും ഗോളുകൾക്കും അസിസ്റ്റുകൾക്കും അപ്പുറമാണ്. 2021-22 ഫൈനലുകളിലേക്ക് അവരെ നയിക്കുന്നതിൽ അദ്ദേഹത്തിൻ്റെ പ്രകടനം നിർണായകമായിരുന്നു.

2022-23 സീസണിൽ ലൂണ തൻ്റെ മികച്ച ഫോം തുടർന്നു.അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഒരു കളിക്കാരൻ മാത്രമല്ല ഒരു നേതാവും ആരാധകരുടെ പ്രിയങ്കരനുമാണ്. കഴിഞ്ഞ ദിവസം ANI-യ്ക്ക് നൽകിയ അഭിമുഖത്തിൽ, ലൂണ തൻ്റെ അവിസ്മരണീയ നിമിഷങ്ങളും പുതിയ കളിക്കാരെ സമന്വയിപ്പിക്കുന്നതിൽ തൻ്റെ പങ്കും കെബിഎഫ്‌സിയുമായി ഭാവിയിലേക്കുള്ള പ്രതീക്ഷകളും പങ്കുവെച്ചു.കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കിരീടം ഉയര്‍ത്തുന്ന ആദ്യ ക്യാപ്റ്റനാവാന്‍ ആഗ്രഹിക്കുന്നുവെന്ന് അഡ്രിയാന്‍ ലൂണ പറഞ്ഞു .

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസൺ ആരംഭിക്കാനിരിക്കെ ആരാധകർ ആഗ്രഹിക്കുന്നതും ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കിരീടത്തിന് വേണ്ടിയാണ്. “ക്ലബിനായി ഒരു ട്രോഫി ഉയർത്തുന്ന ആദ്യത്തെ ക്യാപ്റ്റനാകാൻ ഞാൻ ആഗ്രഹിക്കുന്നു – അത് അതിശയകരമാണ്. ക്ലബിനായി ട്രോഫി നേടുക എന്നതാണ് എൻ്റെ വ്യക്തിപരമായ ലക്ഷ്യം, കാരണം ജനങ്ങളും ആരാധകരും എല്ലാവരും ഈ നിമിഷത്തിനായി കാത്തിരിക്കുകയാണ്, ”അദ്ദേഹം പറഞ്ഞു.

2021-2022 കാലഘട്ടത്തിൽ ആറ് ഗോളുകൾ നേടി ടീം ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ഐഎസ്എൽ) ഫൈനലിൽ എത്തിയതോടെയാണ് ലൂണയുടെ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള യാത്ര ആരംഭിച്ചത്.’ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള എന്റെ നാലാം സീസണാണിത്. ഒരു ടീമെന്ന നിലയില്‍ ആരാധകര്‍ക്ക് വേണ്ടി ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമാണ് ഒരു ട്രോഫി നേടുകയെന്നത്. ക്ലബ്ബിനെയും എന്നെയും സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസണിൽ (2023-24) കേരള ബ്ലാസ്റ്റേഴ്സിൻ്റെ ക്യാപ്റ്റനായി ലൂണയെ നിയമിച്ചു. അറ്റാക്കിംഗ് മിഡ്ഫീൽഡറായും ഫോർവേറായും കളിക്കുന്ന അദ്ദേഹം നേരത്തെ എസ്പാൻയോളിനും മെൽബൺ സിറ്റിക്കും വേണ്ടി കളിച്ചിട്ടുണ്ട്. മുപ്പത്തിരണ്ടുകാരനായ ഈ താരം ഐഎസ്എല്ലിൽ 52 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയിട്ടുണ്ട്.

kerala blasters
Comments (0)
Add Comment