ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) മൂന്നു തവണ ഫൈനലിൽ എത്തിയെങ്കിലും ഒരിക്കൽ പോലും കേരള ബ്ലാസ്റ്റേഴ്സിന് കിരീടം നേടാൻ സാധിച്ചിട്ടില്ല. രണ്ടു വര്ഷം മുന്നേ ഇവാൻ വുകോമാനോവിച്ചിന്റെ കീഴിൽ ആണ് അവസാനമായി ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ആ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നടത്തിയ താരമാണ് അഡ്രിയാൻ ലൂണ .ടീമിലെ നിരവധി മാറ്റങ്ങൾക്കിടയിലും അഡ്രിയാൻ ലൂണ.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച വിദേശ താരമായാണ് ലൂണയെ കണക്കാക്കുന്നത്.മൂന്ന് സീസണുകളിലായി 15 ഗോളുകളും 20 അസിസ്റ്റുകളും നേടാൻ ലൂണക്ക് സാധിച്ചിട്ടുണ്ട്.ക്ലബ്ബിനായി ഒരു കന്നി ട്രോഫി നേടുക എന്ന ആഗ്രഹിലാണ് ലൂണയുള്ളത്.“ഞങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹിക്കപ്പെടാൻ വേണ്ടിയാണെന്ന് പെപ് ഗാർഡിയോള ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞതായി ഞാൻ കരുതുന്നു. എനിക്ക് ജനങ്ങളുടെ സ്നേഹം തോന്നുന്നു, ക്ലബ്ബിനെയും ആരാധകരെയും ഞാൻ സ്നേഹിക്കുന്നു.ഇത് പരസ്പരമാണ്, ഒരു കളിക്കാരന് ഇത് ശരിയായ സ്ഥലമാണെന്നും നിങ്ങളുടെ വീടാണെന്നും തോന്നുന്നത് വളരെ പ്രധാനമാണ്”ലൂണ പറഞ്ഞു
Adrian Luna 🗣️ “I think Pep Guardiola once said in an interview that everything that we do is to be loved. I feel love of the people and I love the club and fans. It’s mutual which is very important for a player to feel like you are at right place,at your home.” @sportstarweb
— KBFC XTRA (@kbfcxtra) August 12, 2024
.ലൂണയെ സംബന്ധിച്ചിടത്തോളം കേരളം വെറും ഫുട്ബോൾ കളിക്കാനുള്ള ഇടം മാത്രമല്ല; അദ്ദേഹത്തിന് ഇവിടെ ഒരു രണ്ടാം ഭവനമായി മാറിയിരിക്കുന്നു2021-ൽ ഇന്ത്യയിലെത്തിയ ലൂണ ബ്ലാസ്റ്റേഴ്സിനായി 60 തവണ കളിച്ചിട്ടുണ്ട്.14 വർഷത്തെ സീനിയർ കരിയറിലെ ഗോൾ സംഭാവനകളുടെ കാര്യത്തിൽ (35) ഏതൊരു ക്ലബ്ബിലെയും അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച സ്പെൽ കൂടിയാണിത്.
“ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്ക് അവർക്ക് തിരികെ നൽകാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗം കളിക്കളത്തിൽ എല്ലാം നൽകുകയും അവർക്ക് ഒരു ട്രോഫി നേടുകയും ചെയ്യുക എന്നതാണ്,” ലൂണ പറഞ്ഞു.